നിദാഹാസ് ട്രോഫി ട്വിന്റി 20 ക്രിക്കറ്റ് പരമ്പരയുടെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കി ജിയോ ടിവി

Posted By: Lekshmi S

നിദാഹാസ് ട്രോഫി ട്വന്റി 20 പരമ്പരയുടെ ഇന്ത്യയിലെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കി ജിയോ ടിവി. മാര്‍ച്ച് 6 മുതല്‍ 18 വരെ ശ്രീലങ്കയില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ ഏറ്റുമുട്ടും.

നിദാഹാസ് ട്രോഫി ട്വിന്റി 20 ക്രിക്കറ്റ് പരമ്പരയുടെ ഡിജിറ്റല്‍ റൈറ്റ്

ജിയോ ടിവിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ജെറോം ജയരത്‌ന പറഞ്ഞു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച ക്രിക്കറ്റ് അനുഭവം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2018-ല്‍ മികച്ച മൊബൈല്‍ വീഡിയോ കണ്ടന്റ് വിഭാഗത്തില്‍ ഗ്ലോബല്‍ മൊബൈല്‍ പുരസ്‌കാരം ജിയോ ടിവിക്ക് ലഭിച്ചിരുന്നു. എയര്‍ടെല്‍ ടിവി, മിഗു ഹോട്ട് വീഡിയോ & ബയോസ്‌കോപ്പ് ലൈവ് ടിവി എന്നിവയെ പിന്തള്ളിയാണ് ജിയോ ടിവി ഈ നേട്ടം സ്വന്തമാക്കിയത്. മൊബൈല്‍ രംഗത്തെ ഓസ്‌കാര്‍ ആയി അറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്.

ഏറ്റവും മികച്ച ഉള്ളടക്കം- അതാണ് ജിയോ ടിവി ഉറപ്പുനല്‍കുന്നത്. വാര്‍ത്തയുടെയും വിനോദത്തിന്റെയും കാര്യത്തില്‍ കമ്പനി ഈ മികവ് പുലര്‍ത്തുന്നുണ്ട്. പതിനഞ്ചിലധികം ഭാഷകളിലുള്ള 575-ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ ജിയോ ടിവിയില്‍ ലഭ്യമാണ്.

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡ് പൂര്‍ത്തിയാക്കി കഴിഞ്ഞ ജിയോ ടിവി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ടോപ് എന്റര്‍ടൈന്റ്‌മെന്റ് ആപ്പ് ആണ്. 4.4 സ്റ്റാര്‍ റേറ്റിംഗുള്ള ആപ്പ് ഇന്നൊവേറ്റീവ് മൊബൈല്‍ ടിവി ആപ്പ് പുരസ്‌കാരവും നേടി.

റിലയന്‍സ് ജിയോയുടെ 10ജിബി 4ജി ഫ്രീ ഡാറ്റ എങ്ങനെ നേടാം?

വിനോദപരിപാടികള്‍ക്ക് പുറമെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രധാന കായിക മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിലും ജിയോ ടിവി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പിയോംഗ്ചാങ് 2018 ഒളിമ്പിക് വിന്റര്‍ ഗെയിമിംസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പങ്കാളിയായിരുന്നു ജിയോ ടിവി.

English summary
Nidahas Trophy – a tri-nation T20 competition, will be played at Colombo from March 6 to 18, 2018 between host Sri Lanka, Bangladesh, and India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot