ജിയോ ടി.വിയിൽ ഇപ്പോൾ 138 എച്ച്.ഡി മൂവി ചാനലുകൾ, 640 ലൈവ് ഫ്രീ ചാനലുകൾ....

|

ഇപ്പോൾ ഓരോ ടെലികോം കമ്പനികളും വരിക്കാർക്ക് അവരുടെ ഉള്ളടക്ക ഓഫറുകൾ മെച്ചപ്പെടുത്തുന്നതിനുള്ള തിരക്കിലാണ്. ഇവയിൽ ഭീമനായ റിലയൻസ് ജിയോ പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

 
ജിയോ ടി.വിയിൽ ഇപ്പോൾ 138 എച്ച്.ഡി മൂവി ചാനലുകൾ, 640 ലൈവ് ഫ്രീ ചാനലുകൾ.

ജിയോ ടിവി

ജിയോ ടിവി

ഇതിന്റെ ഭാഗമായി നിരവധി ആപ്പുകളാണ് ജിയോ ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവ പ്രധാനപ്പെട്ട ചില ജിയോ ആപ്പുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ആപ് ജിയോ ടിവിയാണ്.

നാലു പുതിയ എന്റർടൈൻമെന്റ് ചാനലുകള്‍

നാലു പുതിയ എന്റർടൈൻമെന്റ് ചാനലുകള്‍

കേബിളും ഡിടിഎച്ച് സംവിധാനമൊന്നും ഇല്ലാതെ തന്നെ എവിടെ നിന്നും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവിയിൽ നാലു പുതിയ എന്റർടൈൻമെന്റ് ചാനലുകള്‍ കൂടി ഉൾപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രധാന വാര്‍ത്ത.

640 ലൈവ് ചാനലുകൾ

640 ലൈവ് ചാനലുകൾ

ഇപ്പോൾ ജിയോ ടി.വി വഴി 640 ലൈവ് ചാനലുകളാണ് ലഭ്യമാക്കുന്നത്. ഇതിൽ 138 ചാനലുകൾ എച്ച്.ഡിയാണ്. സിനിമകൾ കാണിക്കാനായി മാത്രം നാലു ചാനലുകളാണ് ജിയോ ടി.വിയിൽ ചേർത്തിരിക്കുന്നത്.

ജിയോ ബോളിവുഡ് പ്രീമിയം
 

ജിയോ ബോളിവുഡ് പ്രീമിയം

ജിയോ ബോളിവുഡ് പ്രീമിയം എച്ച്.ഡി, ജിയോ ബോളിവുഡ് ക്ലാസിക് എച്ച്.ഡി, ജിയോ തമിഴ് ഹിറ്റ്സ് എച്ച്.ഡി, ജിയോ തെലുങ്ക് ഹിറ്റ്സ് എച്ച്.ഡി എന്നിവയാണ് പുതിയ ചാനലുകൾ. വേഗം കുറഞ്ഞ നെറ്റ്‌വർക്കിലും ജിയോ ടിവി ഉപയോഗിക്കാനായി പിക്ചർ ഇൻ പിക്ചർ മോഡ് ഫീച്ചറും കൊണ്ടു വന്നിട്ടുണ്ട്.

ജിയോ

ജിയോ

ഇന്ത്യയിൽ ഒരു ആപ് വഴി ഏറ്റവും കൂടുതൽ ലൈവ് ചാനലുകള്‍ നൽകുന്ന സർവീസ് എന്നതും ജിയോ ടിവിയുടെ പേരിലാണ്. വോഡഫോൺ പ്ലേ, എയർടെൽ എന്നീ ആപ്പുകളേക്കാൾ കൂടുതൽ ചാനലുകളാണ് ജിയോ നല്‍കുന്നത്.

ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഡിവൈസുകളിൽ സൗജന്യം

ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഡിവൈസുകളിൽ സൗജന്യം

ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഡിവൈസുകളിൽ സൗജന്യമായാണ് ജിയോ ടിവി സേവനം നല്‍കുന്നത്. ജിയോ ടിവിയിലെ ചാനലുകൾ 12 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് റീജ്യനൽ, മതം തുടങ്ങിയവ പ്രധാന വിഭാഗങ്ങളാണ്. മലയാളം ഉൾപ്പടെ 16 ഭാഷകളിലുള്ള ചാനലുകളും ലഭ്യമാണ്.

പത്ത് കോടി ഡൗൺലോഡിങ്

പത്ത് കോടി ഡൗൺലോഡിങ്

640 ചാനലുകളിൽ 193 ന്യൂസ്, 122 വിനോദം, 50 മതം, 49 വിദ്യാഭ്യാസം, 27 കിഡ്സ്, 35 ഇൻഫോടെയ്ൻമെന്റ്, 8 വാണിജ്യ ന്യൂസ് ചാനലുകള്‍ ഉൾപ്പെടും. പ്ലേസ്റ്റോറിൽ ജിയോ ടിവിയുടെ ആപ് ഡൗൺലോഡിങ് പത്ത് കോടി കവിഞ്ഞു.

Best Mobiles in India

Read more about:
English summary
In its bid to increase the content offering for the users of JioTV, the telecom operator had also partnered up with Star India to offer live cricket action.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X