വാഹനത്തിൻറെ മൈലേജ് കൂട്ടണോ ? ഈ ടയർ നിങ്ങൾക്ക് അതിനുള്ള വഴിയൊരുക്കും

|

റേഡിയൽ ടെക്നോളജിയുടെ തുടക്കക്കാരനായ ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ്, ടയർ സ്മാർട്ട് മോണിറ്ററിംഗിനും അറ്റകുറ്റപ്പണികൾക്കും ലക്ഷ്യമിടുന്ന സവിശേഷ സാങ്കേതിക വിദ്യയായ ട്രീൽ സെൻസറുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉയർന്ന പ്രകടനമുള്ള ട്രക്ക് / ബസ്, പാസഞ്ചർ കാർ റേഡിയലുകൾ എന്നിവയ്ക്ക് ലോഞ്ച് ഇന്ത്യൻ വിപണിയിൽ സ്ഥാനം ഉയർത്തുന്നു. ട്രീൽ മൊബിലിറ്റി സൊല്യൂഷനുകളിൽ ജെ കെ ടൈർ ഏറ്റെടുത്തതിന്റെ ഫലമാണ് ട്രീൽ സെൻസറുകൾ.

വാഹനത്തിൻറെ മൈലേജ് കൂട്ടണോ ? ഈ ടയർ നിങ്ങൾക്ക് അതിനുള്ള വഴിയൊരുക്കും

 

രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കായുള്ള ടയര്‍ വിപണിയില്‍ ജെ.കെ. ടയറിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക, ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ടയര്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

 ജെ.കെ. ടയറുകള്‍

ജെ.കെ. ടയറുകള്‍

സാങ്കേതിക വിദ്യയുടെ കരുത്തോടെ മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ ജെ.കെ. ടയറുകള്‍ക്ക് കഴിയും. ട്രീല്‍ സെന്‍സര്‍സിലൂടെ ടയറുകളിലെ സമ്മര്‍ദ്ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും.

 ടയറുകളുടെ അവസ്ഥ

ടയറുകളുടെ അവസ്ഥ

ഇതിലൂടെ ടയറുകളുടെ അവസ്ഥയെകുറിച്ചു നേരത്തെ മനസിലാക്കാനും അവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു ടയറുകളുടെ ക്ഷമത കൂട്ടാനും സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. മാത്രമല്ല ടിപിഎംഎസ് സഹായത്തോടെ ട്രീല്‍ സെന്‍സേര്‍സ് ടയറുകള്‍ക്കു കൂടുതല്‍ ഇന്ധന ക്ഷമത നല്‍കാനും സാധിക്കും. ചുരുക്കി പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മികച്ച സേവനം നല്‍കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാമ്പത്തിക നേട്ടവും പുതിയ ടയർ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറഞ്ഞു.

ടയറുകൾ വാഗ്ദാനം ചെയ്യുന്നു
 

ടയറുകൾ വാഗ്ദാനം ചെയ്യുന്നു

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ കെ ടയേഴ്‌സ് ഇന്ത്യയിലെ പ്രമുഖ ടയർ നിർമാതാക്കളിൽ ഒരാളാണ്. ആറ് ഭൂഖണ്ഡങ്ങളിലായി 105 ലധികം രാജ്യങ്ങളിൽ ഉള്ളതിനാൽ, പ്ലാന്റുകളിലുടനീളം ശേഷി പ്രതിവർഷം 35 ദശലക്ഷം ടയറുകളാണ്. ട്രക്ക് ബസ് റേഡിയൽ വിഭാഗത്തിലെ മാർക്കറ്റ് ലീഡറാണ് ജെ കെ ടയേഴ്‌സ്, ഇപ്പോൾ യാത്രക്കാർക്കും വാണിജ്യ വാഹനങ്ങൾക്കും ടയറുകൾ വാഗ്ദാനം ചെയ്യുന്നു. 4000 ഡീലർമാരുടെയും 450-ലധികം സമർപ്പിത ബ്രാൻഡ് ഷോപ്പുകളുടെയും വിപുലമായ ശൃംഖലയുണ്ട്. ജെ.കെ ടയേഴ്‌സ് ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ രാജ്യത്തെ ഏറ്റവും വലിയ ടയറാണ് VEM 045.

സ്മാര്‍ട്ട് ടയര്‍

സ്മാര്‍ട്ട് ടയര്‍

റേഡിയല്‍ ടയറുകളെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച കമ്പനി എന്നതുകൂടാതെ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ സുരക്ഷയും ക്ഷമതയും നല്‍കുന്ന 'സ്മാര്‍ട്ട് ടയര്‍' എന്ന പേരിലുള്ള നൂതന സംരഭത്തിനും തുടക്കം കുറിക്കുകയാണെന്ന്, ഈ ഉല്‍പ്പന്നം അവതരിപ്പിച്ച് ജെ കെ ടയര്‍ & ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രഗുപതി സിംഗാനിയ പറഞ്ഞു.

ട്രീല്‍ സെന്‍സേര്‍സ്

ട്രീല്‍ സെന്‍സേര്‍സ്

ട്രീല്‍ സെന്‍സേര്‍സ് എന്ന പേരില്‍ പ്രസ്തുത ടയര്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ടയര്‍ വിപണിയില്‍ ആദ്യത്തെ ഹൈടെക് സ്മാര്‍ട്ട് ടയറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വാഹന ഉടമകള്‍ക്കു മുടക്കുന്ന തുകയ്ക്കു മികച്ച സേവനം പ്രത്യേകിച്ചും ടയറുകളുടെ ക്ഷമതയുടെ കാര്യത്തില്‍ ഉറപ്പാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രീല്‍ സെന്‍സേര്‍സ് രാജ്യത്ത് 700-ല്‍ അധികം ഷോറൂമുകളില്‍ ലഭ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
The introduction of the transformative technology is a huge move in developing intelligent and interactive for India’s digitally savvy vehicle owners. With this tech-driven automotive world, JK Tyres is continuously bringing smart integration between driver, vehicle and tyres. Keeping tyre pressure optimized, help the environment to offer more safety on road.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X