തൊഴിലില്ലാതാക്കുമോ... ഈ റോബോട്ടുകള്‍?

By Bijesh
|

സാങ്കേതിക വിദ്യ ആദ്യകാലങ്ങളില്‍ മനുഷ്യ ജീവിതം സുഗമമാക്കുകയാണ് ചെയ്തത്. എന്നല്‍ 21-ാം നൂറ്റാണ്ടില്‍ ഇതേ സാങ്കേതിക വിദ്യ മനുഷ്യനെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

 

റോബോട്ടുകളുടെ കണ്ടുപിടിത്തമാണ് ഇതിനു വഴി തെളിച്ചത്. മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും കൂടുതല്‍ കൃത്യതയോടെയും ഇരട്ടി വേഗത്തിലും റോബോട്ടുകള്‍ക്ക് നിര്‍വഹിക്കാന്‍ സാധിക്കും.

അപകടകരമായ അന്തരീക്ഷമുള്ള പ്ലാന്റുകളിലും മറ്റും ഇപ്പോള്‍തന്നെ റോബോട്ടകളെ ഉപയോഗിച്ച് ജോലി ചെയ്യിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ ഒരു ക്ലര്‍ക്കിന്റെ ജോലി മുതല്‍ കുട്ടികളുടെ പരിചരണം വരെ യന്ത്രമനുഷ്യര്‍ ഏറ്റെടുത്താലോ?. ഇത് സാങ്കല്‍പികമല്ല. യാദാര്‍ഥ്യം തന്നെയാണ്.

അത്തരം ചില കാഴ്ചകള്‍ ഇതാ...

Pharmacists

Pharmacists

അമേരിക്കയിലെ പ്രശസ്തമായ യു.സി.എസ്.എഫ. അവരുടെ രണ്ട് ആശുപത്രികളിലെ ഫാര്‍മസികളില്‍ മരുന്നുകള്‍ നല്‍കാനായി റോബോട്ടുകളെയാണ് വച്ചിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പു പ്രകാരം മരുന്നുകള്‍ തെരഞ്ഞെടുക്കുകയും പാക്് ചെയ്യുകുയും ചെയ്യുന്നത് റോബോട്ടുകളാണ്.

 

Lawyers

Lawyers

വന്‍കിട കമ്പനികള്‍ വിവിധ രേഖകള്‍ തയാറാക്കുന്നതിനും പരിശോധിക്കുന്നതിനും അഭിഭാഷകരെ ചുമതലപ്പെടുത്താറുണ്ട്. എന്നാല്‍ ഇനി മുതല്‍ ആ ജോലി കമ്പ്യൂട്ടര്‍ നിര്‍വഹിക്കും. അതിനായുള്ള സോഫ്റ്റ്‌വെയര്‍ അമേരിക്കയില്‍ വികസിപ്പിച്ചു കഴിഞ്ഞു.

 

Drivers

Drivers

ഡ്രൈവറില്ലാത്ത കാര്‍ ഗൂഗിള്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ കാര്‍ വിജയിച്ചതായി ഗൂഗിള്‍ അധികൃതര്‍ പറയുന്നു. തിരക്കേറിയ റോഡുകളിലും ദുര്‍ഘടമായ വഴികളിലും മനുഷ്യന്റെ യാതൊരു സഹായവുമില്ലാതെ ഈ കാര്‍ സഞ്ചരിക്കും.

 

Astronauts
 

Astronauts

ജനറല്‍ മോട്ടോഴ്‌സിന്റെ സഹകരണത്തോടെ നാസ വികസിപ്പിച്ചെടുത്ത റോബോനട്ട് 2 എന്ന യന്ത്രമനുഷ്യന്‍ ബഹിരാകാശ നിലയത്തില്‍ സഞ്ചാരികളെ സഹായിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

 

clerks

clerks

കുറഞ്ഞ ജീവനക്കാരെ വച്ച് കൂടുതല്‍ ലാഭം നേടാനാണ് എല്ലാ സ്ഥാപനങ്ങളും ശ്രമിക്കുന്നത്. എ.ടി.എം. കൗണ്ടറുകള്‍ വഴി പണം നല്‍കുന്ന സംവിധാനം ബാങ്കുകളില്‍ ജീവനക്കാരുടെ ആയാസം കുറച്ചതുപോലെ പോലെ വിവിധ സ്ഥാപനങ്ങളില്‍ ക്ലര്‍ക്ക്മാരുടെ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന യന്ത്രമനുഷ്യരുണ്ട്.

 

Soldiers

Soldiers

പൈലറ്റില്ലാ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍തന്നെ എല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായുണ്ട്. രാജ്യ സുരക്ഷയുടെ ഭാഗമായാണ് ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭൂമിയിലും മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഫോസ്റ്റര്‍ മില്ലര്‍ വികസിപ്പിച്ചെടുത്തു. ജി.പി.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തിന് അപകടകരമായ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. യുദ്ധഭൂമിയില്‍ പട്ടാളക്കാരെ സഹായിക്കാന്‍ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്.

 

Babysitters

Babysitters

ചെറിയ കുട്ടികളുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനും കഴിയുന്ന റോബോട്ടുകളെ ജപ്പാനില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ചിപ്പിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

 

Rescuers

Rescuers

പ്രകൃതി ദുരന്തങ്ങളില്‍ മനുഷ്യനെ സഹായിക്കാനും റോബോട്ടുകളുണ്ട്. ജപ്പാനിലാണ് ഇത്തരം യന്ത്രമനുഷ്യരെ വികസിപ്പിച്ചത്. വളരെ ഇടുങ്ങിയ സ്ഥലത്തുകൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന റോബോട്ടുകള്‍ കാമറ ഉപയോഗിച്ച് തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തും.

 

Sportswriters and other reporters

Sportswriters and other reporters

പത്രപ്രവര്‍ത്തകര്‍ക്കു ഭീഷണിയാകുന്ന കണ്ടുപിടുത്തമാണ് ഇത്. നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത നാരേറ്റീവ് സയന്‍സ് എന്ന സംവിധാനം
, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍ എന്നീ മത്സരങ്ങള്‍ സംബന്ധിച്ച
സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അറിയിക്കും. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മനുഷ്യരെ ആവശ്യമില്ല. മത്സരം തീര്‍ന്നുകഴിഞ്ഞാല്‍ ഉടന്‍ വിശദ വിവരം ഇ മെയിലില്‍ ലഭിക്കും.

 

 തൊഴിലില്ലാതാക്കുമോ... ഈ റോബോട്ടുകള്‍?
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X