Home
News

അ‌പരിചിതരിൽനിന്ന് ചാർജർ വാങ്ങുകയോ ​പബ്ലിക് ചാർജറുകൾ ഉപയോഗിക്കുകയോ ​ചെയ്യരുത്! മുന്നറിയിപ്പുമായി എഫ്ബിഐ

യാത്രയ്ക്കിടയിലും മറ്റും ഫോണിലെ ബാറ്ററി ചാർജ് തീർന്ന് പണികിട്ടുന്നവർ ഏറെയാണ്. എടുക്കാൻ മറന്നതിനാലോ, കൊണ്ടുനടക്കാൻ മടിയായതിനാലോ ചാർജർ ​​കൈയിലുണ്ടായിരിക്കുകയുമില്ല. ഈ ഘട്ടത്തിൽ മറ്റാരുടെയെങ്കിലും ചാർജർ വാങ്ങി ഫോൺ ചാർജ്​ചെയ്യാനാണ് കൂടുതൽ പേരും ശ്രമിക്കുക. ചിലർ ഏതെങ്കിലും പബ്ലിക് ചാർജറുകളുടെ സേവനം ലഭ്യമാകുമോ എന്നും അ‌ന്വേഷിച്ച് കണ്ടെത്താറുണ്ട്.

എങ്ങനെയെങ്കിലും ഫോൺ ഒന്ന് ​ചാർജ് ചെയ്യുക എന്നത് മാത്രമാണ് അ‌പ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. അ‌തിനായി ലഭ്യമായ മാർഗങ്ങളെല്ലാം നോക്കാൻ നാം തയാറാകും. എന്നാൽ ഇതത്ര നല്ലശീലമല്ല എന്നും അ‌ത് നമ്മെ അ‌പകടങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്നുമാണ് ലോകത്തെ ഏറ്റവും വലിയ അ‌ന്വേഷണ ഏജൻസികളിലൊന്നായ എഫ്ബിഐ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പബ്ലിക് ചാർജറുകൾ ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി എഫ്ബിഐ

എയർപോർട്ടുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പബ്ലിക് ചാർജർ ഉപയോഗിക്കരുതെന്നാണ് എഫ്ബിഐയുടെ പ്രധാന നിർദ്ദേശം. ഈ മുന്നറിയിപ്പിനൊപ്പം അ‌തിന്റെ കാരണങ്ങളും എഫ്ബിഐ ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിൽ ഒരു പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബിൽറ്റ്-ഇൻ യുഎസ്ബി-എ അല്ലെങ്കിൽ യുഎസ്ബി ​ടൈപ്പ് സി പോർട്ട് ഉള്ള വാൾ പ്ലഗുകളെയാണ് "പബ്ലിക് ചാർജർ" എന്നതുകൊണ്ട് അ‌ർഥമാക്കുന്നത്.

ഈ വാൾപ്ലഗ്ഗുകൾ ഒട്ടും സുരക്ഷിതമല്ല എന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ. ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് പോർട്ടുകളിൽ യുഎസ്ബി കേബിളുകൾ ഉപയോഗിച്ച് കണക്ട് ചെയ്യുന്നതുമൂലം ​വൈറസുകളും ഹാക്കിങ്ങിന് ആവശ്യമായ സോഫ്ട്വെയറുകളും മറ്റും ആളുകളുടെ ഫോണുകളിലേക്ക് എത്തുന്നതായും ഇത്തരത്തി​ൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നും എഫ്ബിഐ മുന്നറിയിപ്പിൽ പറയുന്നു.

പബ്ലിക് ചാർജറുകൾ ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി എഫ്ബിഐ

ഇത്തരം അ‌പകടങ്ങൾ ഒഴിവാക്കാൻ ആളുകൾ സ്വന്തം പവർ അഡാപ്റ്ററും ഡാറ്റ കേബിളും ​കൈയിൽ കരുതണമെന്നും ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യുഎസ്ബി പോർട്ടുകൾക്ക് പകരം പവർ സോക്കറ്റ് ഉപയോഗിക്കാനും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നിർദ്ദേശിക്കുന്നു. പബ്ലിക് ചാർജറുകളെ ഹാക്കർമാർ ആയുധമാക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് കണക്കിലെടുത്താണ് എഫ്ബിഐ മുന്നറിയിപ്പ്.

യുഎസ്ബി ​ടൈപ്പ് കേബിളുകൾ ചാർജിങ്ങിനപ്പുറം ഡാറ്റ ​കൈമാറ്റത്തിനും ഉപയോഗിക്കാൻ കഴിയുന്നവയാണ്. ഇതുപയോഗിച്ച്, ഹാക്കർമാർക്ക് ആളുകളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഒരു മാൽവേർ ആപ്പ് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് വിവിധ സേവനങ്ങളിലേക്ക് ആക്‌സസ് നേടാനും സാധിക്കും. തുടർന്ന് അതുവഴി ആളുകളുടെ സ്വകാര്യവിവരങ്ങൾ ​കൈക്കലാക്കാനും അ‌ക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കാനും സാധിക്കും എന്നാണ് എഫ്ബിഐ ചൂണ്ടിക്കാണിക്കുന്നത്.

പബ്ലിക് ചാർജറുകൾ ഒഴിവാക്കുന്നതിനോടൊപ്പം അ‌പരിചിതരുടെ ചാർജറുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്ന് എഫ്ബിഐ നിർദേശിക്കുന്നു. ഒരു റിമോട്ട് ഉപകരണത്തിലേക്ക് വയർലെസ് ആയി ഡാറ്റ എളുപ്പത്തിൽ കൈമാറാൻ കഴിയും എന്നതിനാൽ ഇത്തരം ശ്രമങ്ങൾ അ‌പകടകരമാണ്. യുഎസ്ബി ഉപയോഗിച്ചുള്ള ഈ ഹാക്കിങ് രീതികളെ ജ്യൂസ് ജാക്കിങ് എന്നാണ് വിളിക്കുന്നത്.

പബ്ലിക് ചാർജറുകൾ ഉപയോഗിക്കരുത്! മുന്നറിയിപ്പുമായി എഫ്ബിഐ

ജ്യൂസ് ജാക്കിങ്ങിന് ഇരയാകാതിരിക്കാൻ എഫ്ബിഐ നൽകുന്ന നിർദേശങ്ങൾ: 1) സ്വന്തം ചാർജറും യുഎസ്ബി കോഡും കരുതുക. 2) യുഎസ്ബി ചാർജിംഗ് സ്റ്റേഷന് പകരം ഒരു ഇലക്ട്രിക്കൽ ഔട്ട്ലെറ്റ് ഉപയോഗിക്കുക. 3) പവർബാങ്ക് പോലുള്ള ഉപകരണങ്ങൾ ​കൈയിൽ കരുതുക. 4) അ‌ടിയന്തര സാഹചര്യങ്ങളിൽ വിശ്വസ്തരായ ആളുകളുടെ ചാർജറുകൾ മാത്രം വാങ്ങുക.

5) ആളുകളുടെ ഡാറ്റ ചോർത്താൻ പബ്ലിക് ​വൈ​ഫൈ ഉപയോഗിക്കാനും ഹാക്കർമാർക്ക് കഴിയും, അ‌തിനാൽ വിശ്വസനീയമായ ​വൈ​​ഫൈകളിൽ മാത്രം കണ്ക്ട് ചെയ്യുക. 6) പബ്ലിക് നെറ്റ്‌വർക്കുകളിൽ കണ്ക്ട് ചെയ്തിരിക്കുമ്പോൾ പണമിടപാടുകൾ നടത്തുകയോ, സാമൂഹികമാധ്യമ അ‌ക്കൗണ്ടുകൾ പോലെ സ്വകാര്യവിവരങ്ങൾ അ‌ടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്.

Best Mobiles in India

English summary
The FBI warns not to use public chargers at airports, hotels, shopping centres, etc. The warning comes in view of the increasing cases of juice jacking. The FBI recommends that people carry their own power adapter and data cable and use power sockets instead of USB ports to avoid accidents.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X