ദിനോസറുകള്‍ വീണ്ടും വരുന്നു

By Super
|

1993 ജൂണ്‍ 11 നാണ് സിനിമ എന്ന ദൃശ്യ വിസ്മയത്തിന് കാണികളുടെ ഹൃദയമിടിപ്പിനെ പോലും നിയന്ത്രിയ്ക്കാനാകുമെന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. കാരണം സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് എന്ന സംവിധായകന്റെ അത്ഭുത ചിത്രമായ ജുറാസിക് പാര്‍ക്ക് പുറത്തിറങ്ങിയത് അന്നാണ്. സിനിമയില്‍ ഇന്ന് കാണുന്ന സ്‌പെഷ്യല്‍ ഇഫക്ടുകള്‍ വളര്‍ച്ച പ്രാപിച്ചു തുടങ്ങുന്ന അക്കാലത്ത് തന്നെ ശബ്ദ-ദൃശ്യ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ലോകത്തെ ഞെട്ടിയ്ക്കാന്‍ ജുറാസിക് പാര്‍ക്കിനായി.

 

ഇപ്പോഴിതാ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ വക പുതിയ പ്രഖ്യാപനം വന്നിരിയ്ക്കുന്നു. 2014, ജൂണ്‍ 13ന് ജുറാസിക് പാര്‍ക്ക് 4 പുറത്തിറങ്ങുമെന്ന്. പൂര്‍ണമായും 3ഡിയില്‍ ഷൂട്ട് ചെയ്ത്, പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പക്ഷെ സംവിധായകന്റെ കാര്യം ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല.ആദ്യ രണ്ട് ഭാഗങ്ങളുടെ സംവിധായകനായ സ്പീല്‍ബര്‍ഗ് തന്നെ നാലാം ഭാഗവും സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ദ വെര്‍ജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏതായാലും ഈ വര്‍ഷം ഏപ്രിലില്‍ ജുറാസിക് പാര്‍ക്ക് ഒന്നാംഭാഗത്തിന്റെ ഐമാക്‌സ് 3ഡി പതിപ്പ്, ഒരാഴ്ചത്തെ പ്രദര്‍ശനത്തിനായി തിയേറ്ററുകളിലെത്തും.

സ്‌പെഷ്യല്‍ ഇഫക്ടുകളുടെ പൂര്‍ണത വെളിവാക്കുന്ന ചില ജുറാസിക് പാര്‍ക്ക് ദൃശ്യങ്ങള്‍ കാണാം.

 

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X