ആപത്തില്‍പെടുമ്പോള്‍ '9' ഡയല്‍ ചെയ്യുക..!!

Written By:

പല അപകടസാഹചര്യങ്ങളിലും ആ വിവരം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ വൈകുന്നതോ ആ സാഹചര്യത്തില്‍ വിവരം കൈമാറാനുള്ള സമയം ലഭിക്കാത്തതുമാണ് വിനയായി തീരുന്നത്. കൂടുതലും സ്ത്രീകള്‍ക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് അനുദിനം കാണാന്‍ സാധിക്കുന്നത്.

ആപത്തില്‍പെടുമ്പോള്‍ '9' ഡയല്‍ ചെയ്യുക..!!

ഇനി ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ ഭയപ്പെടരുത്, പകരം സ്മാര്‍ട്ട്‌ഫോണിലെ '9' ബട്ടണ്‍ അമര്‍ത്തിപിടിച്ചാല്‍ മതി. ഇത് ചെയ്താലുടന്‍ മെസേജ് പോലീസിനും ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കും. അപകടത്തില്‍പെട്ടയാളുടെ ലൊക്കേഷനും ഈ മേസേജിലൂടെ അറിയാന്‍ സാധിക്കും. വരുംകാലങ്ങളിലുള്ള '9' അമര്‍ത്തുന്നതിന് പകരം സ്മാര്‍ട്ട്‌ഫോണുകളില്‍ വോള്യം ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തിയാല്‍ ഈ സേവനം ലഭ്യമാകും. മുന്‍കൂട്ടി ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഒരു ആപ്ലികേഷനിലൂടെയാണിത് സാധ്യമാകുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതലാണ്‌ ഈ സേവനം ലഭ്യമാകുക.

ആപത്തില്‍പെടുമ്പോള്‍ '9' ഡയല്‍ ചെയ്യുക..!!

കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കമ്പനികളും സര്‍വീസ് പ്രൊവൈഡറുമാരുമായി ചേര്‍ന്നാണ് ഈ സേഫ്റ്റി അലേര്‍ട്ട് പദ്ധതി രൂപീകരിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. എന്നിരുന്നാലും ഗ്രാമീണമേഖലകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നുള്ളത് ഇതിനൊരു വിലങ്ങ് തടിയാണ്.

Read more about:
English summary
Just dial 9 when in distress.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot