പണത്തിനു പകരം പാലുമായി അമുലിന്റെ എ.ടി.എം. കൗണ്ടര്‍!!!

Posted By:

24 മണിക്കൂറും പണം പിന്‍വലിക്കാന്‍ കഴിയുന്ന എ.ടി.എം. സഗവിധാനം എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും പാല്‍ ലഭിക്കുന്ന ഒരു എ.ടി.എം. കൗണ്ടര്‍ ഉണ്ടെങ്കിലോ... ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് പോയാല്‍ കാണാം അത്തരമൊരു എ.ടി.എം. കൗണ്ടര്‍.

കൗണ്ടറിലുള്ള മെഷിനില്‍ 10 രൂപ നിക്ഷേപിച്ചാല്‍ മതി 300 മില്ലി ലിറ്ററിന്റെ ഒരുപാക്കറ്റ് പാല്‍ ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ആണ് ഇത്. ആനന്ദിലെ അമുല്‍ ഡയറിക്കു മുന്‍പില്‍ തന്നെയാണ് എനി ടൈം മില്‍ക് എന്ന എ.ടി.എം. കൗണ്ടര്‍ ഉള്ളത്.

പണത്തിനു പകരം പാലുമായി അമുലിന്റെ എ.ടി.എം. കൗണ്ടര്‍!!!

കടയടച്ചാലും പാല്‍ക്കാരന്‍ വരാതിരുന്നാലും ഒന്നും പ്രശ്‌നമല്ല, ഏത് രാത്രിയിലും ഇവിടെനിന്ന് പാല്‍ ലഭിക്കും. പ്രവര്‍ത്തനം തുടങ്ങി ഒറ്റ ദിവസം കൊണ്ടുതന്നെ അമുല്‍ എ.ടി.എം. വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

ഭാവിയില്‍ രാജ്യത്തുടനീളം ഇത്തരം എ.ടി.എം. കൗണ്ടറുകള്‍ ആരംഭിക്കാന്‍ അമുല്‍ ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയരക്റ്റര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. പാലിനുപുറമെ അണുലിന്റെ മറ്റ് പാലുല്‍പന്നങ്ങളും ഇത്തരത്തില്‍ എ.ടി.എമ്മിലൂടെ ലഭ്യമാക്കും.

ചീസ്, ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ ഉത്പന്നങ്ങളാണ് ലഭ്യമാക്കുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot