പ്ലേസ്റ്റോറില്‍ നിന്നും 2.6 ദശലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മാല്‍വെയര്‍ ആപ്പ് ഗൂഗിള്‍ നീക്കം ചെയ്തു

By Archana V
|

ഇന്ന് വളരെ അധികം ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോയ്ഡ്. ഉപയോക്താക്കള്‍ക്ക് നിരവധി ഗുണങ്ങള്‍ ഇത് ലഭ്യമാക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പുകള്‍ തിരഞ്ഞെടുക്കാം.

 
പ്ലേസ്റ്റോറില്‍ നിന്നും 2.6 ദശലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മാല്‍വെയര്‍

ഗുണങ്ങള്‍ പോലെ തന്നെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ദോഷങ്ങളും ഉണ്ട്. അടുത്തിടെയായി ആന്‍ഡ്രോയ്ഡിനെ ബാധിക്കുന്ന മാല്‍വെയറുകളും വൈറസുകളും അതിന് തെളിവാണ്. പ്ലേ സ്റ്റോറില്‍ ഉണ്ടായിരുന്ന എട്ട് ആപ്പുകളെ സോക്‌ബോട്ട് മാല്‍വെയറുകള്‍ ബാധിച്ചതായി അടുത്തിടെ സിമാന്‍ടെക് കണ്ടെത്തിയിരുന്നു.

 

ഈ എട്ട് ആപ്പുകള്‍ 600,000 മുതല്‍ 2.6 ദശലക്ഷം ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട് കഴിഞ്ഞവയാണ് .

മൈന്‍ക്രാഫ്ര്റ്റ്: പോക്കറ്റ് എഡിഷന്‍ ഗെയിമിന്റെ അനുബന്ധമാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മാല്‍വെയര്‍ ബാധിച്ച മൈന്‍ക്രാഫ്റ്റ് അധിഷ്ഠിത ആന്‍ഡ്രോയ്ഡ് ആപ്പ് ഒഫിഷ്യല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കാണപ്പെട്ടിരുന്നതെന്ന് സിമെന്റികിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

പ്ലേസ്റ്റോറില്‍ നിന്നും 2.6 ദശലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മാല്‍വെയര്‍

ഇവയൊന്നും ഒഫിഷ്യല്‍ മൈന്‍ക്രാഫ്റ്റ് ആപ്പുകളല്ല എന്നാല്‍ മൈന്‍ക്രാഫ്റ്റിലെ കഥാപാത്രങ്ങളുടെ രൂപം ഇവ ഉപയോഗിച്ച് പരിഷ്‌കരിക്കാമെന്ന് വിശ്വസിപ്പിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്നവയാണ് . പരസ്യത്തിലൂടെ വരുമാനം നേടുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം എന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആഡ് ഡിസ്‌പ്ലെ ചെയ്യാനുള്ള സിവിധാനം ആപ്പില്‍ ഇല്ല എന്ന കണ്ടെത്തി.

പേറ്റിഎം 'ഇന്‍ബോക്‌സ്' പേയ്‌മെന്റ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?പേറ്റിഎം 'ഇന്‍ബോക്‌സ്' പേയ്‌മെന്റ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

സോക്‌ബോട്ട് എന്നറിയപ്പെടുന്ന ട്രോജനോട് കൂടിയാണ് ആപ്പ് എത്തുന്നത്. ഇത് പരസ്യ വരുമാനത്തിനായി സോക്‌സ് പ്രോക്‌സി രൂപീകരിക്കുകയും ബോട്‌നെറ്റ് വശത്താക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ ആക്രമണത്തിനും സുരക്ഷ പരിധികള്‍ മറികടക്കുന്നതിനും ഇതിന് കഴിയുമെന്ന് സിമാന്റെക് പറയുന്നു.

നെറ്റ്‌വര്‍ക് ആക്രമണത്തിന് പുറമെ ഈ മാല്‍വെയര്‍ ഡിഡിഒഎസ് ആക്രമണത്തിനും വഴിയൊരുക്കും.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജിപിഎസ്, വൈ-ഫൈ, ഓപണ്‍ നെറ്റ് വര്‍ക്കണക്ഷന്‍, എക്‌സ്റ്റേണല്‍ സ്റ്റോറേജില്‍ റീഡ് റൈറ്റ് പെര്‍മിഷന്‍ , പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി തുടങ്ങി നിരവധി കാര്യങ്ങള്‍ക്കുള്ള അനുമതി ആവശ്യപ്പെടും. ആപ്പ് ലക്ഷ്യമിട്ടത് യുഎസ് ആണ്, എന്നാല്‍ ഉക്രൈന്‍, ബ്രസീല്‍, ജര്‍മനി, റഷ്യ എന്നിവടങ്ങളില്‍ ഉള്ളവരും ഇരകളായി.

സിമാന്റെക് ഈ ആപ്പിനെ കുറിച്ച് ഒക്ടോബര്‍ 6 ന് ഗൂഗിളിന് വിവരം നല്‍കി. ഉടന്‍ തന്നെ പ്ലെ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ ഇത് നീക്കം ചെയ്തു.

Best Mobiles in India

Read more about:
English summary
Just Now Google Removed A Malware From Play Store

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X