കാജല്‍ അഗര്‍വാളിന് ഫേസ്ബുക്കില്‍ 10 ലക്ഷം ആരാധകര്‍

Posted By: Staff

കാജല്‍ അഗര്‍വാളിന് ഫേസ്ബുക്കില്‍ 10 ലക്ഷം ആരാധകര്‍

മഗധീര, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങളുലൂടെ തെന്നിന്ത്യന്‍ താരസിംഹാസനം സ്വന്തമാക്കിയ കാജല്‍ അഗര്‍വാള്‍ ഫേസ്ബുക്കിലും തന്റെ ആധിപത്യം ഉറപ്പിച്ചിരിയ്ക്കുന്നു. കാജലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഇപ്പോള്‍ തന്നെ 10 ലക്ഷത്തോളം ആരാധകരുണ്ട്.  തെന്നിന്ത്യയില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ നായിക കൂടിയാണ് കാജല്‍.

ഈ നേട്ടത്തിലേയ്ക്ക് കാജലിനെ എത്തിച്ചത് അവര്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്ന രീതിയാണ്. സ്വന്തം പേജിലൂടെ ആരാധകരുമായി കൂടുതല്‍ സംവദിയ്ക്കാന്‍ ശ്രമിയ്ക്കാറുള്ള ഇവര്‍, ഫോട്ടോകളും, വീഡിയോകളും ഒക്കെ അപ്ലോഡ് ചെയ്യാനും സമയം കണ്ടെത്താറുണ്ട്. കാജലിന്റെ വാക്കുകളില്‍, "ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ലോകത്തെ വളരെ ചുരുങ്ങിയതാക്കിയിരിയ്ക്കുന്നു. മാത്രമല്ല അഭിനേതാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും, ആരാധകരോട് കൂടുതല്‍ അടുക്കാനുമുള്ള ഒരു അരങ്ങ് ഇത്തരം സൈറ്റുകള്‍ ഒരുക്കുന്നുമുണ്ട്. ഞാന്‍ എന്റെ കഴിവുകളും, ബലഹീനതകളുമൊക്കെ പലപ്പോഴും മനസ്സിലാക്കുന്നത് ആരാധകരുടെ അഭിപ്രായങ്ങളില്‍ നിന്നും, നിര്‍ദ്ദേശങ്ങളില്‍ നിന്നുമാണ്."

കാജലിന്റെ ഫേസ്ബുക്ക് പേജില്‍ ധാരാളം ചിത്രങ്ങളും, വീഡിയോ ലിങ്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്തിടെ ഇവര്‍ ചില അപൂര്‍വ്വ ചിത്രങ്ങളും ഈ പേജില്‍ പങ്കുവച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot