4,099 രൂപയ്ക്ക് കാർബൺ A41 പവർ,4 ജി വോൾട്ട് ഫോണ്‍ എത്തുന്നു!

Posted By: Jibi Deen

എ 41 പവറുള്ള എന്റി ലെവൽ സ്മാർട്ഫോണുമായി കാർബൺ രംഗത്തെത്തി. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 4099 രൂപയാണ്.

4,099 രൂപയ്ക്ക് കാർബൺ A41 പവർ,4 ജി വോൾട്ട് ഫോണ്‍ എത്തുന്നു!

4 ജി സ്മാര്‍ട്ട്‌ഫോൺ ഉപയോക്താക്കൾക്കായി ആദ്യമായാണ് കാർബൺ A41 പവർ എത്തുന്നത്. എൻട്രി ലെവൽ സെഗ്മെന്റിൽ വില കുറഞ്ഞതും വളരെ അടിസ്ഥാനപരമായ സവിശേഷതകളുള്ളതുമായ ഫോണാണിത് .

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് കാർബണിന്റെ ഏറ്റവും പുതിയ മോഡൽ. 7,500 രൂപ വിലയുള്ള ഔറ നോട്ട് പ്ലേ. വലിയ ഡിസ്പ്ലേയും, കാപ്പാസിറ്റിയുള്ള ബാറ്ററിയുമാണ് ഇതിനുള്ളത്.

ജിയോണി എ1 ലൈറ്റ് ഇന്ത്യയില്‍: മികച്ച ക്യാമറ, ബാറ്ററി!

അടുത്തിടെ പുറത്തിറക്കിയ, കാർബൺ A41 പവർ, സ്മാർട്ട്ഫോണിന് ഈ വില ബ്രാക്കറ്റിൽ വരുന്ന മറ്റു സ്മാർട്ട്ഫോണിൽ സാധാരണ കാണുന്ന ഫീച്ചറുകളെ ഉള്ളൂ . 800 x 480 പിക്സൽ റെസൊലൂഷനുള്ള 4 ഇഞ്ച് WVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് .

1.3 GHz ക്വാൽകോം ക്വാഡ് കോർ പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ സവിശേഷത. 1 ജിബി റാം, 8 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർധിപ്പിക്കാം.

കാർബൺ A41 പവർ സ്പോർട്സിൽ , എൽഇഡി ഫ്ളാഷുള്ള പിൻവശത്ത് 2 എംപി മെമ്മറി ക്യാമറ, മുൻഭാഗത്ത് ഒരു വിജിഎ സെൽഫി ക്യാമറയുണ്ട്. ഈ ഫീച്ചറുകൾ കാലഹരണപ്പെട്ടതായി തോന്നുവെങ്കിലും, ഉപകരണത്തിന്റെ വില നോക്കുമ്പോൾ ഇത് കുഴപ്പമില്ല എന്നുവേണം കരുതാൻ .

ആൻഡ്രോയിഡ് 7.0 നൗഗട്ടിൽ, 8 മണിക്കൂർ വരെ നീണ്ടു നില്‍ക്കുന്ന
2300 എം.എ.എച്ച് ബാറ്ററി കരുത്തുo കാർബൺ സ്മാർട്ട്ഫോണാണിനുണ്ട് . 4 ജി വോൾട്ട്, ഡ്യുവൽ സിം സപ്പോർട്ട്, ബ്ലൂടൂത്ത് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

കാർബൺ എ 41 പവറിനു വില. 4,099രൂപയാണ്. ഇൻടക്സ്, ഐവൂമി, ലൈഫ് , മൈക്രോമാക്സിന്റെ സ്മാർട്ട്ഫോണുകൾ എന്നിവയ്ക്ക് സമാനമായ ഒരു ശ്രേണിയാണ് ഇത്. അടുത്തിടെ ബഡ്ജറ്റ് സ്മാർട്ട്ഫോണിന്റെ പുതിയ ചില ബ്രാൻഡുകളിൽ നിന്നും കൂടുതൽ ലോഞ്ചുകൾ നടക്കുന്നതായി കാണാം.

എൻട്രി ലെവൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കു അവരുടെ ആവശ്യകതകൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിനു ഇത് വളരെ ബുന്ധിമുട്ട് ഉണ്ടാക്കും.

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്: 8ജിബി റാം, 42എംബി ക്യാമറ!

Read more about:
English summary
Karbon has announced the launch of the A41 Power, an entry-level smartphone with 4G VoLTE and Android Nougat.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot