കാര്‍ബണ്‍ ടാബ്‌ലറ്റ് വരുന്നു; ജെല്ലി ബീന്‍ ഒഎസുമായി

By Super
|
കാര്‍ബണ്‍ ടാബ്‌ലറ്റ് വരുന്നു; ജെല്ലി ബീന്‍ ഒഎസുമായി

ടാബ്‌ലറ്റ് വിപണിയില്‍ ഏറ്റവും പുതിയ ഒഎസ് വേര്‍ഷനെ അവതരിപ്പിച്ചുകൊണ്ടെത്തിയ ഗൂഗിള്‍ നെക്‌സസിന് ഇന്ത്യന്‍ കമ്പനിയായ കാര്‍ബണില്‍ നിന്നും ഒരു പ്രതിയോഗി എത്തുന്നു. സ്മാര്‍ട് ടാബ് 4 നെക്‌സസ് 7ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ജെല്ലി ബീന്‍ ഒഎസ് വേര്‍ഷനെ ഉള്‍പ്പെടുത്തിയാണ് എത്തുന്നത്.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷനാണ് ഈ രണ്ട് ടാബ്‌ലറ്റിലേയും ഓപറേറ്റിംഗ് സിസ്റ്റം എന്നത് മാത്രമല്ല ഇവരെ എതിരാളികളെന്ന് വിശേഷിപ്പിക്കാന്‍ കാരണം. നെക്‌സസ് 7 ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അതേ വില, 11,000 രൂപയാണ് സ്മാര്‍ട് ടാബ് 4നും കാര്‍ബണ്‍ നല്‍കുമെന്ന് കരുതുന്നത്. കൂടാതെ ഇവ രണ്ടും ഇന്ത്യയില്‍ ഏകദേശം ഒരേ സമയത്താണ് അവതരിപ്പിക്കാനും സാധ്യത.

 

ഓഗസ്റ്റില്‍ വിപണിയിലെത്തുന്ന സ്മാര്‍ട് ടാബ് 4 9.7 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയിലാണ് എത്തുന്നത്. കാര്‍ബണ്‍ മൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ ഡിസ്‌പ്ലെയ്ക്ക് സംരക്ഷണം നല്‍കാന്‍ ഗോറില്ല ഗ്ലാസ് ടെക്‌നോളജി ഉപയോഗിക്കുന്നു.

ടാബ്‌ലറ്റ് വിപണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ ഇറക്കാനും കാര്‍ബണിന് പദ്ധതിയുണ്ട്. സ്മാര്‍ട് ടാബ് 4നെ കൂടാതെ സിം സൗകര്യമുള്ള ടാബ്‌ലറ്റ് വേര്‍ഷന്‍ അവതരിപ്പിക്കുമെന്നും ജെയിന്‍ വ്യക്തമാക്കി. ഈ മോഡല്‍ സെപ്തംബറിലാകും ഇറക്കുക. പ്രമുഖ ടെലികോം സേവനദാതാക്കളുടെ സൗജന്യ ഡാറ്റാപ്ലാന്‍, സിം എന്നിവ സഹിതമാകും ഈ മോഡല്‍ വിപണിയിലെത്തുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X