2013ല്‍ വിപണി പിടിയ്ക്കാന്‍ വരുന്നു, കാര്‍ബണ്‍ സ്മാര്‍ട്ട് ടാബ് 8 വെലോക്‌സ്

Posted By: Staff

2013ല്‍ വിപണി പിടിയ്ക്കാന്‍ വരുന്നു, കാര്‍ബണ്‍ സ്മാര്‍ട്ട് ടാബ് 8 വെലോക്‌സ്

അനുദിനം വളരുന്ന ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി കീഴടക്കാനായി എല്ലാ സ്വദേശി-വിദേശി കമ്പനികളും വമ്പന്‍ പോരിലാണ്. 2013 ലേയ്ക്കും കളം നീട്ടി വരച്ചിറങ്ങിയിരിയ്ക്കുന്ന ഇവരില്‍ പ്രധാനിയാണ് ഇന്ത്യന്‍ മൊബൈല്‍ഫോണ്‍,ടാബ്ലെറ്റ് നിര്‍മ്മാതാവായ കാര്‍ബണ്‍. കഴിഞ്ഞയാഴ്ച 10 ഇഞ്ച് കാര്‍ബണ്‍ സ്മാര്‍ട്ട് ടാബ് 10 കോസ്മിക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കാര്‍ബണ്‍ ഇതാ വീണ്ടും സാങ്കേതിക വാര്‍ത്തകളില്‍ സജീവമാകുന്നു. 2013 ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിയ്ക്കുന്ന കാര്‍ബണ്‍ സ്മാര്‍ട്ട് ടാബ് 8 വെലോക്‌സിന്റെ പേരിലാണ് ഇത്തവണ.

ഈബേ.ഇന്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ 6,799 രൂപ വിലയില്‍ ഈ ടാബ്ലെറ്റ് ഓര്‍ഡര്‍ ചെയ്യാന്‍ സാധിയ്ക്കും.

സവിശേഷതകള്‍

 • ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓ എസ്

 • 8 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേ

 • 1024x768 പിക്‌സല്‍സ് റെസല്യൂഷന്‍

 • 1.5 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് എ9 പ്രൊസസ്സര്‍

 • 1 ജിബി റാം

 • 1.51 ജിബി ആന്തരികമെമ്മറി

 • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യമെമ്മറി

 • 3  എംപി പിന്‍ക്യാമറ

 • വിജിഎ മുന്‍ക്യാമറ, ജി സെന്‍സര്‍

 • വൈ-ഫൈ, ബ്ലുടൂത്ത്, എച്ച്ഡിഎംഐ,യുഎസ്ബി,3ജി

 • 4500 mAh ബാറ്ററി, 7 മണിക്കൂര്‍ ഇന്റ്രര്‍നെറ്റ് ഉപയോഗം,8 മണിക്കൂര്‍ വീഡിയോ, 25 മണിക്കൂര്‍ മ്യൂസിക്


Please Wait while comments are loading...

Social Counting