കർണാടകയിൽ ആറുമാസത്തേക്ക് ഓലെയുടെ പെർമിറ്റ് സസ്‌പെന്റ് ചെയ്തു

|

ഓൺലൈൻ ടാക്‌സിസേവനദാതാവായ ഓലെയ്ക്ക് ആറുമാസത്തെ സസ്‌പെൻഷൻ. കർണാടക സർക്കാരാണ് ഓലെയുടെ ലൈസൻസ് അടിയന്തരമായി ആറുമാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്. തലസ്ഥാനമായ ബംഗളൂരുവിൽ നിയമം ലംഘിച്ച് ടൂവീലർ ടാക്‌സികളെ നിരത്തിലിറക്കിയതിനാണ് സർക്കാരിന്റെ നടപടിയുണ്ടായത്. അധികൃതരുമായി സംസാരിച്ച് വേണ്ട നടപടികൾ ഉടൻ എടുക്കുമെന്നാണ് ഓലെ അധികൃതർ പ്രതികരിച്ചിരിക്കുന്നത്.

കർണാടകയിൽ ആറുമാസത്തേക്ക് ഓലെയുടെ പെർമിറ്റ് സസ്‌പെന്റ് ചെയ്തു

ഓലെയുടെ ഉടമസ്ഥരായ എ.എൻ.ഐ ടെക്ക്‌നോളജീസിന് അടുത്ത മൂന്നു ദിവസത്തിനുള്ളിൽ എല്ലാ സേവനവും നിർത്തിവെയ്ക്കണമെന്നു കാണിച്ച് മാർച്ച് 18ന് സർക്കാർ കത്തയച്ചിരുന്നു. അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ ടൂവീലർ ടാക്‌സിയും ഫോർ വീലർ ടാക്‌സികളും നിർത്തിവെയ്ക്കണമെന്നും നിർദേശമുണ്ട്.

നടപടി

നടപടി

കർണാടക സർക്കാരിന്റെ ട്രാൻസ്‌പോർട്ടേഷൻ ടെക്ക്‌നോളജി നിയമം 2016 നെ കാറ്റിൽ പറത്തിയതിനാണ് നടപടി. 2021 വരെയാണ് കർണാടകയിൽ ഓലെയ്ക്ക് ലൈസൻസ് നൽകിയിരുന്നത്. ഈ ലൈസൻസാണ് പൊടുന്നനെ സസ്‌പെന്റ് ചെയ്തത്. ട്രാൻസ്‌പോർട്ട് കമ്മീഷണർ വി.പി ഇക്കേരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഓലെയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ വാഹനങ്ങളും സീസ് ചെയ്യുമെന്നും നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട ഡ്രൈവർമാർക്ക് പിഴ നൽകുമെന്നും കമ്മീഷണർ പറഞ്ഞു.

അധികൃതരുമായി ചർച്ച നടത്തി വേണ്ട തീരുമാനമെടുക്കും

അധികൃതരുമായി ചർച്ച നടത്തി വേണ്ട തീരുമാനമെടുക്കും

സംഭവത്തിൽ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നാണ് ഓലെ പറയുന്നത്. കർണാടകയിൽ പതിനായിരക്കണക്കിന് ഓലെ ഉപയോക്താക്കളാണുള്ളത്. ഇവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. കമ്പനിയെയും പുതിയ തീരുമാനം ബാധിക്കും. അതിനാൽത്തന്നെ പ്രശ്‌നം വേഗം പരിഹരിക്കേണ്ടതുണ്ടെന്നും ഓലെ അധികൃതർ പറയുന്നു.

 നിർദേശം നൽകിയിരുന്നു

നിർദേശം നൽകിയിരുന്നു

ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് കർണാടക ട്രാൻസ്‌പോർട്ട് വകുപ്പ് ഫെബ്രുവരി 15ന് ഓലെയ്ക്ക് കത്തയച്ചിരുന്നതാണ്. ബൈക്ക് ടാക്‌സി നിരത്തിലിറക്കരുതെന്നും ഇത് ലൈസൻസിനെ ബാധിക്കുമെന്നും അന്ന് ഓലെയ്ക്ക് നിർദേശം നൽകിയിരുന്നു. ഓലെ ആപ്പുമായി ബന്ധപ്പെട്ട് ടാക്‌സി സേവനം നൽകണം എന്നുമാത്രമാണ് ലൈസൻസിൽ പറയുന്നത്. എന്നാൽ ബൈക്ക് ടാക്‌സി നിരത്തിലിറക്കിയതാണ് തിരിച്ചടിയായത്.

നിർത്തേണ്ടിവന്നു.

നിർത്തേണ്ടിവന്നു.

ഏറെ പ്രശ്‌നങ്ങൾക്കൊടുവിലാണ് 2016ൽ കർണാടക ഓൺ ഡിമാന്റ് ട്രാൻസ്‌പോർട്ടേഷൻ ടെക്ക്‌നോളജി അഗ്രിഗേറ്റ് റൂൾസ് പ്രകാരം ഓലെയ്ക്കും ഊബറിനും സർക്കാർ ലൈസൻസ് നൽകിയത്. ടൂ വീലർ ലൈസൻസുമായി ബന്ധപ്പെട്ട് ഊബറും ഓലെയും ഒരുപോലെത്തന്നെ പ്രശ്‌നങ്ങൾ കർണാടകയിൽ നേരിടേണ്ടിവന്നിട്ടുമുണ്ട്. അതിനാൽത്തന്നെ 2016ൽ ഊബർ ടൂവിലർ ടാക്‌സി സേവനം നിർത്തേണ്ടിവന്നു.

Best Mobiles in India

Read more about:
English summary
Karnataka suspends Ola permit for six months over bike taxis

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X