സൈബര്‍ കുറ്റകൃത്യം; കേരളം നാലാം സ്ഥാനത്ത്!!!

Posted By:

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം നാലാമത്. ഇത്തരത്തിലുള്ള 269 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ നേച്ചല്‍ സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.

സൈബര്‍ കുറ്റകൃത്യം; കേരളം നാലാം സ്ഥാനത്ത്!!!


മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2012-ല്‍ രാജ്യത്താകമാനം സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2876 കേസുകള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട് ചെയ്യപ്പെട്ടു. ഏകദേശം 60 ശതമാനം വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമുള്ള വിവരമാണ് ഇത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായത്. കഴിഞ്ഞ 16 മാസത്തിനിടെ 50 ശതമാനം വര്‍ദ്ധനവാണ് ഉന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. നിലവില്‍ 165 മില്ല്യന്‍ ഉപയോക്താക്കളാണുള്ളത്. 2017 ആകുമ്പോഴേക്കും ഇത് ഇരട്ടിയാവുമെന്നാണ് കണക്കാക്കുന്നതെന്നും നേച്ചല്‍ സന്ധു പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പോലീസ് സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിച്ച അദ്ദേഹം ഐ.ടി. ആക്റ്റ് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot