Home
News

കേരള കോൺഗ്രെസ്സ് ഓഫീസ് OLXൽ വിൽപ്പനയ്ക്ക്!!

രാജ്യസഭാ സീറ്റും മാണി വിവാദവും കേരള കോൺഗ്രെസിനെ വാർത്തകളിൽ നിറയ്ക്കുമ്പോൾ അതിനിടയിൽ ഇതാ കേരള കോൺഗ്രെസ്സ് ഓഫീസ് OLXൽ വില്പനയ്ക്ക്. കേരള പ്രദേശ് കോണ്ഗ്രസ്സ് കമ്മറ്റി ഓഫീസ് വില്പനയ്ക്ക് വെച്ചതായി OLXൽ വന്ന വാർത്തയാണ് വിഷയത്തെ പുതിയ തലങ്ങളിൽ എത്തിക്കുന്നത്.

കേരള കോൺഗ്രെസ്സ് ഓഫീസ് OLXൽ വിൽപ്പനയ്ക്ക്!!

അനീഷ് എന്ന ആൾ ഇട്ടിരിക്കുന്ന ഈ OLX പരസ്യത്തിൽ സ്ഥലത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മറ്റുമടക്കം എല്ലാമുണ്ട്. തിരുവനന്തപുരത്തെ ശാസ്തമംഗലം കേരള പ്രദേശ് കോണ്ഗ്രസ്സ് കമ്മറ്റി ഓഫീസ് ആണ് പരസ്യത്തിന് കൂടെ കൊടുത്ത ഫോട്ടോയിൽ കാണിക്കുന്നത്. 10000 രൂപ വിലയിട്ടിരിക്കുന്ന ഓഫീസ് ഉടൻ 'റെഡി ടു മൂവ്' ആയി സജ്ജമാണെന്ന കാര്യവും പരസ്യത്തിൽ കാണാം.

താല്പര്യമുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML), കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗക്കാർക്ക് ബന്ധപ്പെടാവുന്നതാണെന്ന കാര്യവും പരസ്യത്തിൽ പറയുന്നു. രാജ്യ സഭ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽ കോണ്ഗ്രെസ്സിൽ കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്ന വാക് പോരുകൾക്കും പ്രശ്നങ്ങൾക്കും ഇടയിലാണ് ഈ ഒരു പരസ്യം ഒരേ സമയം ചിന്തയും ചിരിയും പരത്തുന്നത്.

ജൂലായ് 1ന് വിരമിക്കുന്ന രാജ്യ സഭാ അംഗം പി ജെ കുര്യന്റെ ഒഴിവിലേക്ക് ആണ് പുതിയ ആളെ തിരഞ്ഞെടുക്കേണ്ട അവസ്ഥ വന്നത്. കെ.എം. മാണിയുടെ മകൻ ജോസ് കെ മാണിക്ക് സീറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട് പല പുകിലുകളും പാർട്ടിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പല മുതിർന്ന മറ്റു കോണ്ഗ്രസ്സ് പാർട്ടികളിലെ നേതാക്കൾക്കും ഇതിൽ ശക്തമായ എതിർപ്പും ഉണ്ട്. പലരും വിഷയത്തെ പരസ്യമായി വിമർശിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇത് കൂടാതെ ഏതാനും യുവ കോണ്ഗ്രസ്സ് എംഎൽഎമാർ രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ തങ്ങൾക്കുള്ള എതിർപ്പ് പ്രകടമാക്കിക്കൊണ്ട് കത്തയക്കുകയും ചെയ്തിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് അടക്കം മറ്റു പലരും വിഷയത്തിൽ നിലപാടുമായി വരികയും ചെയ്തിരുന്നു. പാർട്ടിയെ ഇത് ഒരു മോശം അവസ്ഥയിൽ എത്തിക്കുമെന്നും ബിജെപിയെ പോലുള്ള പാർട്ടികൾക്ക് ഇത് ഗുണം ചെയ്യുമെന്നും അടക്കം അദ്ദേഹം വിഷയത്തിൽ സംസാരിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Kerala Congress Office for Sale in OLX
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X