സെൽഫി ദുരന്തം: 800 അടിയോളം താഴേക്ക് വീണ് മലയാളി ദമ്പതികൾക്ക് ദാരുണമായ മരണം!

|

യാത്രകൾ ഇഷ്ടമുള്ളവരെല്ലാം തന്നെ അല്പം സാഹസികതയും ഇഷ്ടമുള്ളവരായിരിക്കും. എന്നാൽ സാഹസികത അതിര് കടക്കുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങളിലേക്കും അത് വഴിവെക്കാറുണ്ട്. പലപ്പോഴും അതിദാരുണമായ അപകടമരണങ്ങളിലേക്ക് വരെ അത് എത്തുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവം ആണ് ഈയിടെ അമേരിക്കയിൽ ഒരിടത്ത് നടന്നിരിക്കുന്നത്.

 

സംഭവം കാലിഫോർണിയയിൽ

സംഭവം കാലിഫോർണിയയിൽ

കാലിഫോർണിയയിലെ Yosemite നാഷണൽ പാർക്കിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നായ Taft Pointൽ നിന്നാണ് ഇരുവരും 800 അടിയോളം താഴേക്ക് വീണ് മരണമടഞ്ഞിരിക്കുന്നത്. വിഷ്ണു വിശ്വനാഥ് (29), മീനാക്ഷി മൂർത്തി (30) എന്നിവരാണ് സെല്ഫിയെടുക്കുന്നതിനിടെ മരണത്തിലേക്ക് വഴുതിവീണത്.

മരണകാരണം വ്യക്തമല്ല

മരണകാരണം വ്യക്തമല്ല

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഈ മലയാളി ദമ്പതികൾ മരണപ്പെട്ടതിന്റെ യഥാർത്ഥ കാരണം കൃത്യമല്ല എങ്കിലും സെൽഫി എടുക്കുന്നതിനിടെ വീണ് അപകടം സംഭവിച്ചതാണെന്ന നിഗമനത്തിലാണ് വിഷ്ണുവിന്റെ സഹോദരൻ. Yosemite താഴ്വരയിൽ നിന്നും 3500 അടി മുകളിലായി സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. എന്നാൽ ഏറെ അപകടങ്ങൾക്ക് സാധ്യതയുള്ളതുമായ ഒരിടം കൂടിയാണ് ഈ വിനോദസഞ്ചാരകേന്ദ്രം.

കൂടെയുള്ളവരുടെ സെൽഫിയിൽ..
 

കൂടെയുള്ളവരുടെ സെൽഫിയിൽ..

അപകടത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പാർക്ക് അധികൃതർക്ക് വ്യക്തമല്ല എങ്കിലും ഇവരുടെ സമീപത്ത് ഇവർ അപ്രത്യക്ഷമാകുന്നതിന് മുമ്പ് കൂടെയുണ്ടായിരുന്ന മറ്റൊരു ദമ്പതികളുടെ ചിത്രത്തിൽ ഇവർ പതിഞ്ഞിട്ടുണ്ട്. സീൻ മാറ്റേഴ്സൺ എന്ന ഈ യുവാവും കാമുകിയും സെൽഫി എടുത്തപ്പോൾ അതിൽ പശ്ചാത്തലത്തിൽ മീനാക്ഷിയെ കാണാം.

മാറ്റേഴ്സൺ പറയുന്നത്..

മാറ്റേഴ്സൺ പറയുന്നത്..

"മീനാക്ഷി പാറക്കെട്ടിന്റെ വളരെ അറ്റത്ത് തന്നെയായിരുന്നു. പക്ഷെ അവൾ അത് ഏറെ ആസ്വദിക്കുകയായിരുന്നു. എനിക്കാണെങ്കിൽ അവിടെ വരെ എത്താനുള്ള ഒരു സൗകര്യം ഇല്ലായിരുന്നു. പക്ഷെ അവൾ അവിടെ നല്ലപോലെ ആസ്വദിക്കുന്നതായി കാണപ്പെട്ടു." - മാറ്റേഴ്സൺ പറയുന്നു.

ഇരുവരും സ്ഥിരമായി യാത്ര നടത്തുന്നവർ

ഇരുവരും സ്ഥിരമായി യാത്ര നടത്തുന്നവർ

മരണപ്പെട്ട ദമ്പതികൾ ഇരുവരും യാത്രാ സംബന്ധമായ ബ്ലോഗുകൾ നടത്തിയിരുന്നവരായിരുന്നു. ഇൻസ്റാഗ്രാമിലും മറ്റുമായി ഇവർക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. ഒരു മുഴുനീള യാത്ര ബ്ലോഗ്ഗർ ആയി മാറാൻ മീനാക്ഷിക്ക് പദ്ധതിയും ഉണ്ടായിരുന്നു. അതിനിടെയിലാണ് മരണം ഈവിധം ഇവരെ രണ്ടുപേരെയും തേടിയെത്തിയത്.

<strong>ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ATMല്‍ നിന്നും പണമെടുക്കാം...!</strong>ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ATMല്‍ നിന്നും പണമെടുക്കാം...!

Most Read Articles
Best Mobiles in India

Read more about:
English summary
Kerala couple died in Yosemite fall while taking selfie.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X