താജ്മഹലിനേയും കടത്തിവെട്ടി കേരളം ഗൂഗിളില്‍ താരമാകുന്നു

Posted By: Staff

താജ്മഹലിനേയും കടത്തിവെട്ടി കേരളം ഗൂഗിളില്‍ താരമാകുന്നു

2012ല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കേരളം ഏറ്റവും മുന്നില്‍. താജ്മഹലിനെ പിന്തള്ളിയാണ് ഇത്തവണ കേരളം മുന്നിലെത്തിയിരിയ്ക്കുന്നത്. നമ്മുടെ മൂന്നാറും ടോപ് 10 ഇന്ത്യന്‍ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും, പീഢനവും, വിളപ്പില്‍ശാലയും, ശ്വേതയുടെ പ്രസവവും എല്ലാം വിവാദങ്ങളില്‍ ആഴ്ത്തിയ  സമയത്തും നമ്മുടെ കൊച്ചു ദൈവത്തിന്റെ സ്വന്തം നാട് ഗൂഗിളില്‍ താരമാകുകയായിരുന്നു.

ഓണ്‍ലൈന്‍ മാധ്യമത്തെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനായി വളരെ മികച്ച രീതിയില്‍ ഉപയോഗിയ്ക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് ഈ നേട്ടം എന്നാണ് ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറയുന്നത്‌.

ഗൂഗിളിന്റെ സിയെറ്റ്‌ഗെയ്സ്റ്റ് ആണ് ഒരു വര്‍ഷക്കാലം ലോകത്ത് നടന്ന സെര്‍ച്ചുകള്‍  കണ്ടെത്തി അവയില്‍ മുന്‍പന്തിയിലുള്ളവയുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot