ഷി ടോയ്‌ലറ്റുകള്‍ വന്‍ വിജയം; കേരളം ആസ്ഥാനമായ കമ്പനിക്ക് പുരസ്‌കാരം

Posted By:

കേരളത്തില്‍ ഈ വര്‍ഷം ആദ്യം സ്ഥാപിച്ച ഷീ ടോയ്‌ലറ്റുകള്‍ വന്‍ വിജയം. സ്ത്രീകള്‍ക്കു മാത്രമായുള്ള ഈ ആധുനിക ടോയ്‌ലറ്റ് കേരളത്തില്‍ 25-ഓളം നഗരങ്ങളിലാണ് ഉള്ളത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

ടോയ്‌ലറ്റ് സംവിധാനം യാദാര്‍ഥ്യമാക്കിയ കേരളം ആസ്ഥാനമായുള്ള ഇറാം സൈന്റിഫിക് എന്ന സ്ഥാപനത്തിന് കഴിഞ്ഞ ദിവസം, രാജ്യ പുരോഗതിക്ക് സാങ്കേതിക രംഗങ്ങളില്‍ നലകുന്ന സംഭാവനകള്‍ പരിഗണിച്ച് പ്രശസ്തമായ സ്‌കോച്ച് അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

ഷി ടോയ്‌ലറ്റ്‌; കേരളം ആസ്ഥാനമായ കമ്പനിക്ക് പുരസ്‌കാരം

എസ്.എം.എസ്., ജി.പി.എസ്. എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റ്് പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. അതായത് ഫ് ളഷ് ക്ലീനിംഗ്, നിലം വൃത്തിയാക്കല്‍ എന്നിവയെല്ലാം തനിയെ നിര്‍വഹിക്കും. അതോടൊപ്പം കുട്ടികളുടെ ഡയപറുകള്‍ മാറ്റുന്നതിനുള്ള സൗകര്യം, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, അവ കത്തിക്കുന്നതിനുള്ള ഇന്‍സിനേറ്ററുകള്‍ എന്നിവയെല്ലാം ഷീ ടോയ്‌ലറ്റിലുണ്ട്.

ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടോയ്‌ലറ്റില്‍ വെള്ളമില്ലാതെ വരികയോ സെപ്റ്റിക് ടാങ്ക് നിറയുകയോ ചെയ്താല്‍ ദുരെയുള്ള കണ്‍ട്രോള്‍ റുമിലേക്ക് എസ്.എം.എസ്. എത്തുകയും ചെയ്യും.

ഈവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരം നഗരസഭയുമായി ചേര്‍ന്നാണ് ആദ്യമായി പദ്ധതി നടപ്പിലാക്കിയത്. തിരക്കേറിയ പൊതു സ്ഥലങ്ങളിലാണ് ആദ്യം ഇവ സ്ഥാപിച്ചത്്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot