ജാഗ്രത: മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് എന്ന പേരിൽ തട്ടിപ്പുകൾ വ്യാപകം! ചെയ്യേണ്ടത് എന്ത്?

By Shafik
|

സംസ്ഥാനം മൊത്തം പ്രളയത്തിൽ നിന്നും കരകയറി അതിജീവനത്തിന്റെ നാളുകൾക്ക് തുടക്കം കുറിക്കുകയാണല്ലോ. നാശനഷ്ടങ്ങൾ ഇരുപതിനായിരം കോടിക്ക് മുകളിൽ വരുമെന്ന കണക്ക് കേട്ട് നമ്മൾ ഒന്ന് ഞെട്ടിയെങ്കിലും അത്രയും വലിയ തുക സമാഹരിക്കുന്നതിനായി ലോകത്തട്ടിനെ നാനാതുറകളിൽ നിന്നുള്ളവർ സഹായഹസ്തങ്ങൾ നീട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈയവസരത്തിലും അക്കൗണ്ട് നമ്പർ മാറ്റി നൽകി തട്ടിപ്പ് നടത്തുന്നവർ രംഗത്തിറങ്ങിയയിട്ടുണ്ട്. താഴെയുള്ള വീഡിയോ കാണുകയോ അല്ലെങ്കിൽ അതിനു താഴെയുള്ള മാർഗ്ഗങ്ങളിലൂടെയോ കാര്യങ്ങൾ മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കുക.

 

താഴെ പറയുന്ന മാർഗ്ഗങ്ങൾ വഴി എളുപ്പം പണമയക്കാം

താഴെ പറയുന്ന മാർഗ്ഗങ്ങൾ വഴി എളുപ്പം പണമയക്കാം

നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എന്ത് ചെറിയ സംഖ്യ ആയാലും വലിയ സംഖ്യ ആയാലും സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം. താഴെ പറയുന്നവയിൽ നിന്നും നിങ്ങൾക്ക് ഏറ്റവും എളുപ്പമെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാം.

ഏറ്റവും എളുപ്പമുള്ള മാർഗ്ഗം

ഏറ്റവും എളുപ്പമുള്ള മാർഗ്ഗം

സംഭാവന https://donation.cmdrf.kerala.gov.in/ ലേക്ക് നേരിട്ട് സംഭാവന ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഇതിനായി വെബ്സൈറ്റിലേക്ക് നിങ്ങൾ ലോഗ് ചെയ്തതിനുശേഷം 'Donate' മെനുവിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ സംഭാവന ഫോം പൂരിപ്പിക്കുക. ഇമെയിൽ ഐഡി, പേര്, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആവശ്യപ്പെടും. അത് കൊടുത്തതിന് ശേഷം നിങ്ങൾ പേയ്മെന്റ് ഗേറ്റ്വെയിലേക്ക് എത്തും. അവിടെ നിങ്ങൾക്ക് നെറ്റ് ബാങ്കിങ്ങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാം.അടയ്ക്കാം. അങ്ങനെ ഇടപാട്നടന്നാൽ നിങ്ങൾക്ക് ഡിസ്പ്ലേയിലും ഇമെയിൽ വിലാസത്തിലു പേയ്മെന്റ് വിജയ അറിയിപ്പ് കിട്ടും. ഒപ്പം ധനകാര്യ സെക്രട്ടറിയിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും നിങ്ങൾക്ക് ലഭിക്കും.

നേരെ ബാങ്ക് അകൗണ്ടിലേക്ക് ഇടാൻ
 

നേരെ ബാങ്ക് അകൗണ്ടിലേക്ക് ഇടാൻ

നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമിടാൻ താഴെ കൊടുത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുക.

അക്കൗണ്ട് നമ്പർ: 67319948232
ബാങ്ക്: State Bank of India
ശാഖ: City branch, Thiruvananthapuram
IFS കോഡ്: SBIN0070028
പാൻ: AAAGD0584M
കിട്ടേണ്ട ആളുടെ പേര്: CMDRF

 

ചെക്ക്/ ഡിഡി വഴി അയക്കാൻ

ചെക്ക്/ ഡിഡി വഴി അയക്കാൻ

ഇനി നിങ്ങൾ ഒരു ചെക്കോ ഡിഡിയോ മറ്റോ അയക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കാം.

The Principal Secretary (Finance) Treasurer,
Chief Minister's Distress Relief Fund,
Secretariat,
Thiruvananthapuram - 695001

 

പേടിഎം വഴി

പേടിഎം വഴി

സ്റ്റെപ്പ് 1

പെയ്ടിഎം ആപ്പ് തുറക്കുക. ആപ്പിൽ മുകളിൽ ചിത്രത്തിൽ കാണിച്ച സ്ഥലത്ത് കാണുന്ന Donate Kerala Floods എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

ഉടൻ തന്നെ അടുത്ത പേജ് ലോഡായി വരും. അവിടെ 500, 1000, 2000 എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ ഏതെങ്കിലും തുകയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

ഇനി അതല്ല നിങ്ങൾക്ക് അതിൽ കുറവോ അധികമോ ആണ് കൊടുക്കേണ്ടത് എങ്കിൽ അത് മുകളിൽ ടൈപ്പ് ചെയാം. ശേഷം താഴെയുള്ള പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

ഇനി നിങ്ങൾ സാധാരണ പെയ്ടിഎമ്മിൽ റീചാർജ് ചെയ്യുമ്പോളും മറ്റ് ഇടപാട് നടത്തുമ്പോളും എല്ലാം വരുന്ന അതെ പേജ് വരും. അവിടെ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ആദ്യമേ സേവ് ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ കാണിക്കും. ഇല്ലെങ്കിൽ പുതുതായി കൊടുക്കാം. ശേഷം ഒട്ടിപി അല്ലെങ്കിൽ ബാങ്ക് കാർഡ് പിൻ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

Best Mobiles in India

Read more about:
English summary
Kerala Flood; Best Options to Donate CM Fund.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X