കേരളത്തിന് 2 കോടി നൽകി സാംസങും സിം നഷ്ടമായവർക്ക് സൗജന്യമായി മാറ്റിനൽകി ഐഡിയയും!

By GizBot Bureau
|

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ സഹായങ്ങളുമായി പല സംഘടനകളും കമ്പനികളും വ്യക്തികളും സ്ഥാപനങ്ങളും എല്ലാം തന്നെ മുമ്പോട്ട് വന്നിരുന്നു. അതിൽ ടെലികോം കമ്പനികളും ഒരുപിടി സഹായങ്ങളുമായി എത്തിയിരുന്നു. ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ഐഡിയ, വോഡാഫോൻ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നൽകുകയും ചെയ്തു.

കേരളത്തിന് 2 കോടി നൽകി സാംസങും സിം നഷ്ടമായവർക്ക് സൗജന്യമായി മാറ്റിനൽകി

ഇപ്പോഴിതാ ഈ നിരയിലേക്ക് ഐഡിയ മറ്റൊരു സൗകര്യവുമായി എത്തുകയാണ്. പ്രളയത്തിനിടെ സിം കാർഡ് നഷ്ടമായവർക്ക് പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൗജന്യമായിത്തന്നെ നൽകുന്ന സൗകര്യമാണ് ഐഡിയ കൊണ്ടുവന്നിരിക്കുന്നത്. മറ്റൊരു സന്തോഷകരമായ കാര്യം സാംസങ് 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട് എന്നതാണ്.

ഐഡിയയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ സിം കാർഡ് നഷ്ടമായിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് 31ന് ഉള്ളിൽ ഏതെങ്കിലും ഐഡിയ ഷോറൂം സന്ദർശിച്ചു അപേക്ഷിച്ചാൽ ഉടൻ തന്നെ പുതിയ സിം കാർഡ് ലഭ്യമാകുന്നതായിരിക്കും. അതോടൊപ്പം തന്നെ ഓഗസ്റ്റ് 25ന് ഓണത്തിന്റെ അന്ന് സൗജന്യമായോ അല്ലെങ്കിൽ കിഴിവുകളോടെയോ മെസ്സേജുകൾ അയക്കാനുള്ള സൗകര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി സാംസങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സംഭാവനയുടെ വാർത്തയിലേക്ക് വരുമ്പോൾ കമ്പനി സിഇഒ ഡിജെ കോഹ് ആണ് 300,000 ഡോളർ അതായത് ഏകദേശം 2 കോടി രൂപ സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾമുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ

Best Mobiles in India

Read more about:
English summary
Kerala Flood Samsung Donates 2 Crores, Idea Offers Free SIM Replacement

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X