ക്ലൗഡ് കമ്പ്യൂട്ടിങിലേക്ക് മാറാനൊരുങ്ങി കേരളം...!

Written By:

'സിഫി' എന്ന കമ്പനിയാണ് കേരളത്തില്‍ ക്ലൗഡ് സംവിധാനത്തിലേക്കുള്ള മാറ്റം ഒരുക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഡാറ്റാസെന്റര്‍ ക്ലൗഡ് സംവിധാനത്തിലേക്ക് മാറ്റാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യവികസനം കൂടി കണക്കിലെടുത്താണ് കേരളം ക്ലൗഡിലേക്ക് മാറുന്നത്. നിലവില്‍ 1.35 കോടി രൂപ ചെലവാണ് ഇതിനായി കണക്കാക്കുന്നത്.

ഡാറ്റാ സെന്റര്‍2 ക്ലൗഡിലേക്ക് മാറുന്നതോടെ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും അത് വലിയ നേട്ടമാകും.

സര്‍ക്കാര്‍ തലത്തില്‍ ഒരോ വകുപ്പുകള്‍ക്കും പ്രത്യേകം സെര്‍വറുകള്‍ വാങ്ങേണ്ടി വരുന്ന ചെലവ് ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം. വിവരങ്ങള്‍ പങ്കുവെക്കുന്ന പ്രക്രിയ എളുപ്പമാകുന്നതിനൊപ്പം തന്നെ വിവിധ ഉഭോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ നല്‍കുന്നതും എളുപ്പമാകും. അതുപോലെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അവയുടെ മാനേജ്‌മെന്റും ക്ലൗഡ് സംവിധാനത്തില്‍ കൂടുതല്‍ സുഗമമാണ്.

ക്ലൗഡ് കമ്പ്യൂട്ടിങിലേക്ക് മാറാനൊരുങ്ങി കേരളം...!

ഇ സംവിധാനത്തിനുകീഴില്‍ വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകൃതമായ സംവിധാനത്തില്‍ നിരീക്ഷിക്കാനും സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് സ്‌റ്റേറ്റ് ഡാറ്റ സെന്റര്‍ ക്ലൗഡിലേക്ക് നീങ്ങുന്നതെങ്കിലും, കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റം കൂടി ഉള്‍പ്പെടുത്തിയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നതെന്ന് സംസ്ഥാന ഐ ടി മിഷന്‍ പറയുന്നു.

Read more about:
English summary
Kerala government will implement cloud computing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot