ടൂറിസം വികസനത്തിനായി കേരള സര്‍ക്കാര്‍ ഫേസ് ബുക്കുമായി കൈകോര്‍ക്കുന്നു

Posted By:

സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും പ്രോത്സാഹനത്തിനുമായി കേരള സര്‍ക്കാര്‍ ഫേസ് ബുക്കുമായി കൈകോര്‍ക്കുന്നു. ടൂറിസത്തിന്റെ പ്രചാരണത്തിന്റെ സോഷ്യല്‍മീഡിയകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണു ലക്ഷ്യം.

ടൂറിസം വികസനത്തിനായി കേരള സര്‍ക്കാര്‍ ഫേസ് ബുക്കുമായി കൈകോര്‍ക്കുന്നു

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഫേസ് ബുക്കുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. 'ട്രാവല്‍ ഗോസ് സോഷ്യല്‍' എന്ന പേരില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രൊഫഷണലുകള്‍ക്കായാണ് ശില്‍പശാല നടത്തിയത്.

കഴിഞ്ഞ 20-ന് തിരുവനന്തപുരത്തു നടന്ന ഏകദിന ശില്‍പശാല സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍ കൂമാര്‍ ഉദ്ഘാടനം ചെയ്തു. 21-ന് കൊച്ചിയിലാണ് രണ്ടാമത്തെ ശില്‍പശാല നടന്നത്.

ഫേസ് ബുക് ഇന്ത്യ സ്മാള്‍ ആന്‍ഡ് മീഡിയം ബിസിനസ് ഹെഡ് സച്ചിന്‍ റാവു, ഫേസ് ബുക് അഡ്വര്‍ടൈസിംഗ് സ്‌പെഷ്യലിസ്റ്റ് എസ്‌മെ ലീന്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസുകള്‍ എടുത്തു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot