Home
News

ബിഎസ്എൻഎല്ലിനെ രക്ഷിച്ച് കേരളം! ഈ വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാർ കേരളത്തിൽ

പൊതു ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇപ്പോൾ മൊ​ബൈൽ ടെലിക്കോം രംഗത്ത് പതിയെ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലിന്റെ സമയം തെളിയുകയായിരുന്നു. കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ നിരവധി പേർ ഇപ്പോൾ ബിഎസ്എൻഎൽ വരിക്കാരായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ സന്തോഷ വർത്തമാനങ്ങൾക്കിടെ, അ‌ടുത്തിടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച ചില കണക്കുകൾ ബിഎസ്എൻഎല്ലിന്റെ പ്രതിസന്ധിയുടെ മറ്റൊരു മുഖം വെളിപ്പെടുത്തി.

2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്തം 10,92,650 Wi-Fi ഉപയോക്താക്കൾ ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എത്തിയപ്പോഴേക്കും ഈ വരിക്കാരുടെ എണ്ണം വെറും 4,06,600 ആയി കുറഞ്ഞു. അ‌തായത് നാല് വർഷത്തിനിടെ ബിഎസ്എൻഎല്ലിന് ഏതാണ്ട് 6,86,050 Wi-Fi വരിക്കാരെ നഷ്ടമായിരിക്കുന്നു.

BSNLനെ രക്ഷിച്ച് കേരളം! ഈ വിഭാഗത്തിൽ ഏറ്റവുമധികം വരിക്കാർ കേരളത്തിൽ

ബിഎസ്എൻഎല്ലിന് Wi-Fi വരിക്കാരെ നഷ്ടമായ ഈ വിവരം വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ ഇതിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു ട്വിസ്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്. നിലവിൽ ബിഎസ്എൻഎല്ലിനുള്ള 4,06,600 Wi-Fi ഉപയോക്താക്കളിൽ പകുതിയിലധികം പേരും കേരളത്തിലാണ് ഉള്ളത് എന്നതാണ് അ‌ത്. അ‌തായത് രാജ്യത്ത് ബിഎസ്എൻഎല്ലിന് ഏറ്റവുമധികം Wi-Fi യൂസേഴ്സ് ഉള്ളത് കേരളത്തിൽ ആണ്.

മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷൻ 2024 നവംബർ 27ന് ബിഎസ്എൻഎൽ സബ്സ്​ക്രൈബേഴ്സ് എണ്ണം സംബന്ധിച്ച് ഒരു പ്രസ് റിലീസ് പുറത്തുവിടുകയുണ്ടായി. ഈ പ്രസ് റിലീസിൽ 2017 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ 27 ടെലിക്കോം സർക്കിളുകളിൽ ബിഎസ്എൻഎല്ലിന് എത്ര Wi-Fi ഉപയോക്താക്കൾ ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

BSNLനെ രക്ഷിച്ച് കേരളം! ഈ വിഭാഗത്തിൽ ഏറ്റവുമധികം വരിക്കാർ കേരളത്തിൽ

കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 27 ബിഎസ്എൻഎൽ യൂണിറ്റുകളിൽ 26 യൂണിറ്റുകളുടെ ​വൈ​ഫൈ ഒന്നിച്ച് കൂട്ടിയാലും കേരളത്തിന്റെ മൊത്തം ബിഎസ്എൻഎൽ ​വൈ​ഫൈ യൂസേഴ്സിന്റെ അ‌ത്രയും വരില്ല. അ‌തായത്, 2024ൽ ബിഎസ്എൻഎല്ലിന് ആകെയുള്ള 4,06,600 യൂസേഴ്സിൽ 2,12,149 യൂസേഴ്സ് കേരളത്തിൽ നിന്നുള്ളതാണ്.

2020 നെ അ‌പേക്ഷിച്ച് 2024 എത്തിയപ്പോഴേക്കും കേരളത്തിലും ബിഎസ്എൻഎൽ ​വൈ​ഫൈ യൂസേഴ്സ് കുറഞ്ഞു. എന്നാലും മറ്റ് ബിഎസ്എൻഎൽ യൂണിറ്റുക​ളെ അ‌പേക്ഷിച്ച് ഭേദം കേരളമാണ്. 2020ൽ കേരളത്തിൽ 3,90,900 ​വൈ​ഫൈ യൂസേഴ്സ് ഉണ്ടായിരുന്നു. ഇപ്പോഴത് കുറഞ്ഞ് 2,12,149 ആയി. ആകെയുള്ളതിന്റെ പകുതിയിലധികം യൂസേഴ്സും കേരളത്തിൽ ആണ് എന്നുള്ളത് ബിഎസ്എൻഎല്ലിന് കേരളത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നുണ്ട്.

നിലവിൽ ഒന്നാം സ്ഥാനത്തുള്ള കേരളം കഴിഞ്ഞാൽ ബിഎസ്എൻഎല്ലിന് ഏറ്റവുമധികം ​വൈ​ഫൈ യൂസേഴ്സ് ഉള്ളത് ഗുജറാത്തിലാണ്- 1,21,075 പേർ. രാജ്യത്തെ മറ്റ് ബിഎസ്എൻഎൽ യൂണിറ്റുകളിലെല്ലാം ​വൈ​ഫൈ യൂസേഴ്സിന്റെ എണ്ണം വളരെ കുറവാണ്. കേരളവും ഗുജറാത്തും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ബിഹാർ ആണ്, 17,684 വൈ​ഫൈ യൂസേഴ്സ് ആണ് ഇവിടെ ബിഎസ്എൻഎല്ലിന് ഉള്ളത്.

BSNLനെ രക്ഷിച്ച് കേരളം! ഈ വിഭാഗത്തിൽ ഏറ്റവുമധികം വരിക്കാർ കേരളത്തിൽ

മറ്റ് യൂണിറ്റുകളിലെ കണക്കുകൾ പരമ ദയനീയമാണ്. ഹിമാചൽ പ്രദേശിൽ വെറും 5, ഉത്തരാഞ്ചലിൽ 12, ഹരിയാനയിൽ 50, പഞ്ചാബിൽ 54, ആൻഡമാൻ നിക്കോബാർ 85, ഒറീസ്സയിൽ 88 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബിഎസ്എൻഎൽ ​വൈ​ഫൈ യൂസേഴ്സിന്റെ എണ്ണം.

More from GizBot

Best Mobiles in India

English summary
Kerala has the highest number of Wi-Fi users among BSNL's units in India, according to a report. In the financial year ended March 31, 2024, the number of Wi-Fi users in India was just 4,06,600. Of these, 2,12,149 users were from Kerala. After Kerala, BSNL has the highest number of Wi-Fi users in Gujarat - 1,21,075 users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X