സൗന്ദര്യം കൊണ്ട് ഫേസ്ബുക്കില്‍ ഐ.പി.എസ് ട്രയിനി വൈറലായി

സൗന്ദര്യം ഒരു ശാപമാണെന്ന് മെറിന്‍ ജോസഫ് ഒരു പക്ഷെ തിരിച്ചറിഞ്ഞേക്കുക ബുധനാഴ്ച ആയിരുന്നിരിക്കണം. കാരണം അന്നാണ് ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും മെറിന്റെ ചിത്രം സഹിതം തെറ്റായ വാര്‍ത്ത പ്രചരിച്ചത്. സുന്ദരിയായ ഐ.പി.എസ് ഉദ്യോഗസ്ഥ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ എന്ന പദവി ഏറ്റെടുത്തു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവാസ്തമായി പ്രചരിച്ചത്. ഏറെ വൈകാതെ വിരുതന്‍മാര്‍ ഇതുമായി ബന്ധപ്പെട്ട സിനിമാ ഡയലോഗുകളുമായി രംഗത്തു വന്നു. മെറിന്‍ അറസ്റ്റ് ചെയ്താല്‍ താന്‍ സന്തോഷപൂര്‍വം അറസ്റ്റ് വരിക്കുമെന്ന അര്‍ത്ഥത്തില്‍ ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണ് ഏറ്റവും കൂടുതല്‍ വൈറലായത്. സത്യത്തില്‍, 2012 ഐപിഎസ് ബാച്ചിലെ ഓഫീസര്‍ ആയ മെറിന്‍ ഇപ്പോള്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലാണ്. പരിശീലനത്തിനു ശേഷം അടുത്ത ജനവരിയിലാണ് ഇവര്‍ക്ക് ആദ്യ പോസ്റ്റിങ് കിട്ടുക.

 സൗന്ദര്യം ഐ.പി.എസ് ട്രയിനിയെ വൈറലാക്കി

സംഭവം വൈറലായതോടെ മെറിന്‍ തന്നെ ഫേസ്ബുക്കിലെത്തി തന്റെ നിലപാട് വ്യക്തമാക്കി. രണ്ടായിരത്തില്‍ താഴെ ഫോളോവേഴ്‌സുണ്ടായിരുന്ന  ഇവരുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ ഇരുപതിനായിരത്തിലധികം പേരുണ്ട്. അതേസമയം വിരുതന്മാര്‍ക്കുളള 'പണി' ഉടന്‍ തന്നെ എത്താറായിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് ഗൗരവമായി ഇതേപറ്റി അന്വേഷിക്കുകയാണെന്നും ഇങ്ങനെയൊരു പോസ്റ്റ് എവിടെ നിന്നാണ് പ്രചരിച്ചതെന്നതിനെപറ്റി സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതായും സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot