ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ മോഹിച്ച് കേരളം...!

Written By:

കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാനുളള ഒരുക്കത്തില്‍. കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡാണ് (ബിബിഎന്‍എല്‍) ഇതിന്റെ ജോലികള്‍ നടത്തുന്നത്. 2015 മാര്‍ച്ചിനു മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിയ്ക്കുകയാണ്.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ജോലികള്‍ പുരോഗമിക്കുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ 857 പഞ്ചായത്തുകളിലും 132 ബ്ലോക്ക് പഞ്ചായത്തുകളിലും ജോലികള്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്.

ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ മോഹിച്ച് കേരളം...!

ജോലികള്‍ തടസ്സപ്പെട്ടിരിക്കുന്ന പത്തനംതിട്ട ജില്ലയില്‍ മണ്ഡലകാലത്തിനു ശേഷം ഇവ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ചോടെ ജോലികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യത്തോടെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഇഗവേണന്‍സ് രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

English summary
Kerala is going to be the first digital state in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot