ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റൂറല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ഇടുക്കിയില്‍

Written By:

സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നു. ഇന്ത്യയിലാകെ രണ്ടര ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതിയുടെ ഭാഗമായാണ് ഇടമലക്കുടിയില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റൂറല്‍ ഇന്റര്‍നെറ്റ് ഇടുക്കിയില്‍

ആദ്യഘട്ടത്തില്‍ 50,000 ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബിഎസ്എന്‍എല്‍, പിജിസിഐഎല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. അടുത്തഘട്ടത്തില്‍ ഒരു ലക്ഷം പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തില്‍ ബാക്കി പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഗ്രാമങ്ങളില്‍ വൈഫൈ ലഭ്യമാക്കുന്ന പദ്ധതിയും തുടങ്ങും.

20,000 കോടിയോളം രൂപ ചിലവാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ ആയിരം കോടി രൂപയാണ് ചിലവഴിക്കുക. കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്ത് 10 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിളാണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍, പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത് ഇരട്ടിയിലധികമാകും. എന്‍ഒഎഫ്എന്‍ (നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്) പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് 600 ദശലക്ഷം ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Read more about:
English summary
Kerala's Idukki to get India's first hi-speed rural broadband network.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot