വ്യാജ സിഡി വില്‍ക്കുന്നവര്‍ക്ക് ഒരു പാര

Written By: Arathy

വ്യാജ സിഡി കാണുന്നതും, വില്‍ക്കുന്നതും കുറ്റകരമായ കാര്യമാണ്. എന്നാല്‍ ഇന്ന് ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന ഒന്നാണ് വ്യാജ സിഡികള്‍. ഇതിനെതിരെ പ്രതികരിച്ച് കേരളത്തിലെ ഒരുകൂട്ടം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ എത്തി. ഏങ്ങനെയെന്നോ ഒരു പുതിയ തരം സോഫ്റ്റ്‌വെയറുമായാണ് ഇവര്‍ എത്തിയത്.

വ്യാജ സിഡി വില്‍ക്കുന്നവര്‍ക്ക് ഒരു പാര

ഒന്ന് ശ്രമിച്ചാല്‍ ഏറ്റവും പുതിയ സിനിമകളുടെ സിഡികള്‍ നമ്മുടെ കൈയിലെത്തുന്ന കാലമാണിത്. പലരും സിനിമകള്‍ റെക്കോഡ്‌ചെയ്യുന്നത് സിനിമാ തിയറ്ററുകളില്‍ നിന്നുമാണ്. എത്ര ശ്രമിച്ചാലും ഈ കൂട്ടരെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഏങ്കില്‍ ഇവര്‍ക്ക് പാരയുമായാണ് കേരളത്തിലെ സോഫ്റ്റ് വെയര്‍ എജിനിയര്‍മാരുടെ രംഗപ്രവേശനം. ഇത് എങ്ങനെ തടയാമെന്നാവും നിങ്ങളുടെ സംശയം. 'ഡിമോളിഷ് ഡ്യൂപ്ലിക്ക' എന്ന പേരിലറിയപ്പെടുന്ന ഈ ഹാര്‍ഡ് വെയര്‍ യൂണിറ്റ് സിനിമാ തിയറ്ററുകളില്‍ സ്ഥാപിക്കുന്നു. സിനിമ ആരെങ്കിലും റെക്കോഡ് ചെയാന്‍ തുടങ്ങിയാല്‍ ഉടനടി 'ഡിമോളിഷ് ഡ്യൂപ്ലിക്ക' അത് നിര്‍ത്തലാക്കി വേഗത്തില്‍ സിഗ്‌നലുകള്‍ പുറത്തേക്ക് വിടുന്നു. അതുമാത്രമല്ല ഈ സിഗ്‌നലുകള്‍ പോലീസിനും ലഭിക്കുന്നതാണ്. അതിനൊപ്പം മൊബൈല്‍ ,ഹാന്‌റി ക്യാമറ, വീഡിയോ ക്യാമറ തുടങ്ങിയവയുടെ സീരിയല്‍ നബര്‍, ഉപയോഗിക്കുന്ന ആളുടെ പേര്, ഏത് തിയറ്ററിലാണ് അനധിക്യതമായി റെക്കോഡ് ചെയ്യുന്നതെന്ന വിവരങ്ങളും ലഭിക്കുന്നതാണ്

മൂന്ന് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയറിന് 1.5 മില്യണ്‍(15 ലക്ഷം) രൂപയാണ് നിര്‍മ്മാണ ചെലവ്. കേരളത്തില്‍ കൂടിവരുന്ന വ്യാജ സിഡികള്‍ക്ക് ഇനി ഒരു അറുതിവന്നേക്കും. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന ഈ പ്രശ്‌നത്തിന് ആശ്വാസം പകരുന്ന ഈ പുതിയ സംരംഭം എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം.

 

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot