മലയാളി വികസിപ്പിച്ച ഷെയർ ഇറ്റിന്റെയും സെൻഡറിന്റെയും പകരക്കാരൻ ആപ്പ് ബേജ്ദോ

|

ചൈനയിക്കെതിരെയുള്ള പോരാട്ടം എന്ന നിലയിൽ എക്സെൻഡർ, ഷെയർഇറ്റ് തുടങ്ങിയ ആപ്പുകൾ ഇന്ത്യയിൽ ഇതിനോടകം നിരോധിച്ചു കഴിഞ്ഞു. എന്നാൽ ഈ ഡാറ്റ ട്രാൻസ്ഫെറിങ് ആപ്പുകൾ ലഭ്യമാക്കിയിരുന്ന പ്രയോജനങ്ങൾ ലഭ്യമാക്കുന്ന മറ്റ് ആപ്പുകൾക്കായി ആളുകൾ കാത്തിരുന്നു. ഇതിന് ഒരു പരിഹാരം എന്ന നിലയിൽ 'ബേജ്ദോ' എന്ന പുതിയ ആപ്പുമായി ഒരു മലയാളി വിദ്യാർത്ഥി രംഗത്ത് എത്തിയിരിക്കുകയാണ്. അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അശ്വിൻ ഷെനോയാണ് ഈ പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സർക്കാരിന്റെ 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തെ തുടർന്നാണ് ഈ പുതിയ ഡാറ്റ ട്രാൻസ്ഫെറിങ് ആപ്പ് അവതരിപ്പിച്ചത്.

അശ്വിൻ ഷെനോ

എക്സെൻഡർ, ഷെയർഇറ്റ് എന്നിവയുടെ അതെ സേവനമാണ് ഈ പുതിയ ആപ്പും ഉപയോക്‌താക്കൾക്കായി കാഴ്ച്ച വെക്കുന്നത്. അശ്വിൻ എന്ന കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഈ പുതിയ ആപ്പ് വികസിപ്പിച്ചത്. അശ്വിൻ വികസിപ്പിച്ചെടുത്ത പുതിയ ബേജ്ദോ ആപ്പ് മുൻപത്തെ ഫയൽ ഷെറിങ് ആപ്പുകളെക്കാളും വ്യത്യസ്ത നിറഞ്ഞതാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനോ പ്രത്യേക വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് കണക്ട് ചെയ്യാനോ ഉപയോക്താക്കളോട് ആവശ്യപ്പെടാതെ തന്നെ സ്മാർട്ഫോണുകൾ തമ്മിൽ നേരിട്ട് ഫയലുകൾ കൈമാറാൻ അനുവദിക്കുന്ന വേഗതയേറിയ ഒരു വെബ് ആപ്പാണ് ബേജ്ദോ.

ബേജ്ദോ - ഫയൽ ട്രാസ്‌ഫെറിങ് ആപ്പ്

ബേജ്ദോ ഉപയോഗിച്ച് ഫയലുകൾ ട്രാസ്‌ഫെർ ചെയ്യന്നത് വളരെ എളുപ്പമാണ്. ഫയലുകൾ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന ഡിവൈസുകൾ ഒരേ നെറ്റ്‌വർക്കിൽ ആയിരിക്കണം എന്നുമാത്രം. രണ്ട് ഡിവൈസുകൾക്കും ഒരേ നെറ്റ്‌വർക്കിൽ ആണെങ്കിൽ അവര്‍ക്ക് bayjdo.com ലേക്ക് പോകാം, അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രസ്സിവ് വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. തുടര്‍ന്ന് രണ്ട് ഡിവൈസുകൾക്കും ഒരു ഐഡിയും ക്യുആര്‍ കോഡും ലഭിക്കുന്നു. ആരെങ്കിലും ഒരാള്‍ ക്യുആര്‍ കോഡ് മറ്റൊന്നില്‍ സ്‌കാന്‍ ചെയ്ത് കണക്റ്റുചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഫയൽ ട്രാസ്‌ഫെറിങ് ആരംഭിക്കാവുന്നതാണ്.

 നിരോധിച്ച ഷെയർഇറ്റിനും സെൻഡറിനും പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ നിരോധിച്ച ഷെയർഇറ്റിനും സെൻഡറിനും പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ

ഷെയർ ഇറ്റിന്റെയും സെൻഡറിന്റെയും പകരക്കാരൻ

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ എന്ന സവിശേഷതയാണ് ഫയല്‍ കൈമാറ്റം ചെയ്യാനായി ബേജ്‌ദോ ഉപയോഗിക്കുന്നത്. ഇത് കൂടാതെ ബേജ്‌ദോയില്‍ ഗ്രൂപ്പ്-വാച്ച്-ടുഗെദര്‍ എന്ന സവിശേഷത ഉടന്‍ എത്തും. അതായത്, ഒരു വലിയ പ്രൊജക്ടറോ മറ്റോ ആവശ്യമില്ലാതെ. വീഡിയോകള്‍ ഒരു ഗ്രൂപ്പുമായി പങ്കുവെച്ച് കാണാന്‍ സാധിക്കും. ഈ ആപ്ലിക്കേഷനിൽ പരസ്യമില്ലാത്തതും ഓപ്പണ്‍ സോഴ്സുമായിരിക്കും. ഇത് ഏതെങ്കിലും വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് അനുമതി ചോദിക്കുകയില്ല.

ബേജ്ദോ ആപ്പ് സവിശേഷതകൾ

ഈ പുതിയ ആപ്പ് ഉപയോഗിക്കാന്‍ ഒരു ലോഗിന്‍ ഐഡി പോലും വേണ്ടിവരുന്നില്ല. ചുരുക്കി പറഞ്ഞാൽ വളരെ ലളിതവും, സുരക്ഷിതത്വവും നിറഞ്ഞതാണ് ഈ പുതിയ ബേജ്ദോ ആപ്പ് എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. വേറൊരു ആപ്പിന്റെ സഹായം ഇല്ലാതെ തന്നെ ഡിവൈസുകളിലും ഹോം സ്‌ക്രീനുകളിലും ഓഫ്‌ലൈനിൽ പ്രവർത്തിക്കാനും കഴിയുന്ന ഒരു പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷനാണ് ബേജ്ദോ എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ ഒരു ആപ്ലിക്കേഷൻ‌ സ്റ്റോർ‌ ആവശ്യമില്ലാതെ ബ്രൗസറിനുള്ളിൽ‌ തന്നെ ഇത് ഇൻ‌സ്റ്റാൾ‌ ചെയ്യാനും, കൂടാതെ, പൈറേറ്റഡ് ആപ്ലിക്കേഷനുകൾ‌ തടയുന്നതിനും ഇത് ഉപകരിക്കുന്നു.

അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്‌, അമൃതപുരി

താമസിയാതെ, വെബ്‌ടോറന്റ് പി 2 പി സ്ട്രീമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപയോക്താവിൽനിന്ന് നിരവധി മൾട്ടി-യൂസർ ഡാറ്റ-ട്രാൻസ്ഫറുകളെയും ബേജ്ദോ സപ്പോർട്ട് ചെയ്യും. മൾട്ടി-യൂസർ ഡാറ്റ കൈമാറ്റത്തിനായുള്ള ഈ പിന്തുണ സമയം വളരെയധികം കുറയ്ക്കുകയും ഒരു കൂട്ടം ഉപകരണങ്ങളിലേക്ക് ഒരു ഫയൽ കൈമാറേണ്ടിവന്നാൽ വേഗത അൽപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഫയലുകൾ ഷെയർ ചെയ്യാൻ വേറെ ആപ്പ് ഇല്ലാലോ എന്ന പ്രശ്നത്തിന് ഒരു പരിഹാരമാണ് ബേജ്ദോ ആപ്പ്.

Best Mobiles in India

English summary
A Malayalee student has come up with a new app called 'Bayjdo'. The new app was developed by Ashwin Sheno, a second-year computer science student at Amrita School of Engineering, Amritapuri. The new data transferring app was launched following the ban on 59 Chinese applications by the central government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X