ചൊവ്വാ ഗ്രഹം 'കീഴടക്കാന്‍' മലയാളി വിദ്യാര്‍ഥികളും

Posted By:

ചൊവ്വാ ദൗത്യത്തിനുള്ള ആധുനിക പേടകങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികളും. യു.എസില്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി റോവര്‍ ചലഞ്ച് (URC) മത്സരത്തില്‍ പങ്കെടുക്കാനാണ് കൊച്ചിയിലെ Toc-H ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (TIST) യിലെ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്്.

ചൊവ്വാ ഗ്രഹം 'കീഴടക്കാന്‍' മലയാളി വിദ്യാര്‍ഥികളും

അടുത്ത തലമുറ ചൊവ്വാ പര്യവേക്ഷണ വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് മത്സരം. ഇന്ത്യക്കു പുറമെ യു.എസ്, ഈജിപ്റ്റ്, പോളണ്ട്, കാനഡ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 31 സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.. ഈ വര്‍ഷം മേയില്‍ യു.എസിലെ മാര്‍സ് ഡെസേര്‍ട് റിസര്‍ച്ച് സ്‌റ്റേഷനില്‍ വച്ചാണ് മത്സരം. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്.

യു.ആര്‍.സി മത്സരത്തിനു പുറമെ അന്താരാഷ്ട്ര എയറോനോട്ടിക്കല്‍ മത്സരമായ 'CanSat' യിലും ഇന്ത്യന്‍ ടീം പങ്കെടുക്കും. യദാര്‍ഥ ഉപഗ്രഹത്തിന്റെ മാതൃക നിര്‍മിക്കുക എന്നതാണ് ഈ മത്സരം. ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ മ്തസരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. ജൂണില്‍ ടെക്‌സാസിലാണ് മത്സരം നടക്കുക. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് TIST ടീം ഈ മത്സരത്തിന് യോഗ്യത നേടുന്നത്. നാസയോടൊപ്പം വിവിധ യു.എസ്. ഏജന്‍സികള്‍ സഹകരിച്ചാണ് മത്സരം നടത്തുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot