Just In
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 17 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 1 day ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Don't Miss
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍
- Lifestyle
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കൊച്ചി അഥവാ ഇന്ത്യയുടെ സിലിക്കണ്‍ വാലി
മറ്റൊരു സിലിക്കണ്‍വാലി ആവുകയാണോ കേരളത്തിന്റെ സ്വന്തം കൊച്ചിയും. സമീപകാലത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ അങ്ങനെവേണം കരുതാന്‍. തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിലും മാത്രം ഒതുങ്ങി നിന്നിരുന്ന കേരളത്തിന്റെ ഐടി വികസനം ഇപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. അതിനു കാരണമായത് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ് വില്ലേജും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ് വില്ലേജ് ടെലികോം രംഗത്ത് യുവാ വ്യവസായികളെ പ്രത്യേകിച്ച് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിട്ടത്. ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന മോബ് മി എന്ന സ്ഥാപനം നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം ടെക്നോ പാര്‍ക്ക് എന്നിവയുമായി സഹകരിച്ചാണ് സ്റ്റാര്‍ട് അപ് വില്ലേജ് ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഈ സംരംഭത്തിന് ലഭിച്ചത്.

അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പുതിയതായി 3000 ഐടി കമ്പനികള്‍ കൂടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി കൂടി പറയുമ്പോള്‍ കേരളം ഐടി രംഗത്ത് വികസനത്തിന്റെ പാതയിലാണെന്ന് വിശ്വസിക്കാതെ തരമില്ല. സ്റ്റാര്‍ട് അപ് വില്ലേജിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓരോ ദിവസവും പുതിയ ഒരു ഐ.ടി സ്ഥാപനം തുടങ്ങുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 2020-ല്‍ കേരളത്തിലെ ഐടി കമ്പനികളുടെ എണ്ണം 3000 ആയി ഉയരുമെന്നാണ് കരുതുന്നത്. ഇതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം കിന്‍ഫ്ര പാര്‍ക്കില്‍ ഒരു കേരള ഇന്നൊവേഷന് സോണ്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനായി സ്റ്റുഡന്റ്സ് എന്റര്‍പ്രണര്‍ഷിപ് പോളിസിയും രൂപീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ശതമാനം ഗ്രേസ് മാര്‍ക്കും 20 ശതമാനം അറ്റന്റന്‍സ് അലവന്‍സും ലഭിക്കും. സംസ്ഥാനത്തെ രണ്ടു സര്‍വകലാശാലകളില്‍ ഇതു പ്രാവര്‍ത്തികമായിക്കഴിഞ്ഞു. ബാക്കി സര്‍വകലാശാലകളില്‍ ഉടന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട് അപ് വില്ലേജിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ എസ്്.വി.എസ് സ്ക്വയര്‍ പദ്ധതിക്കായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഭാധനരായ യുവ വ്യവസായികള്‍ക്ക് സൗജന്യമായി കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ പോകാനും അവിടുത്തെ പ്രവര്‍ത്തന രീതികള്‍ മനസിലാക്കാനും സഹായിക്കുന്ന പദ്ധതിയാണ് എസ്.വി.എസ്. സ്ക്വയര്‍.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470