ഫീച്ചര്‍ഫോണുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും കേരള ടൂറിസം ആപ്ലിക്കേഷന്‍

Posted By: Staff

ഫീച്ചര്‍ഫോണുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും കേരള ടൂറിസം ആപ്ലിക്കേഷന്‍

ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചറിയേണ്ടതെല്ലാം ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍. കേരളത്തിലുടനീളം വിനോദസഞ്ചാരത്തിനൊരുങ്ങുന്നവരുടെ ഗൈഡായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഉത്പന്നങ്ങളെ പിന്തുണക്കുന്ന ആപ്ലിക്കേഷനാണ് കേരള വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചര്‍ഫോണുകള്‍ക്കായി കേരള ടൂറിസത്തിന്റെ ഒരു വാപ് (വയര്‍ലസ് ആക്‌സസ് പ്ലാറ്റ്‌ഫോം) വെബ്‌സൈറ്റും (മൊബൈല്‍ സൈറ്റ്) ഇതിനോടൊപ്പം ഇറക്കിയിട്ടുണ്ട്.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കുകയാണ് ഈ സൈറ്റിന്റേയും ആപ്ലിക്കേഷന്റേയും ധര്‍മ്മം. കേരള വിനോദസഞ്ചാരവകുപ്പ് മന്ത്രി എ.പി അനില്‍കുമാറാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.

ഈ മൊബൈല്‍ ആപ്ലിക്കേന്‍ ഓട്ടോമാറ്റിക്കായി ഉപയോക്താവിന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് അതിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. കേരളത്തിലുടനീളം യാത്ര ചെയ്യാനനുവദിക്കുന്ന വിധത്തില്‍ പ്ലേസസ് ഓഫ് ഇന്ററസ്റ്റ്, ടൂറിസ്റ്റ് ഗൈഡ് എന്നീ സവിശേഷതകളും ആപ്ലിക്കേഷനിലുണ്ട്. സ്ഥലം, സമയം, താത്പര്യമുള്ള കാഴ്ചകള്‍ എന്നിവയെ അടിസ്ഥാനമാക്കി യാത്ര നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്ന ടൂര്‍ പ്ലാനറും ഇതിലുണ്ട്.

കൂടാതെ സഞ്ചാരികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ചിത്രങ്ങള്‍ അപ്പപ്പോള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണിന് പകരം ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫീച്ചര്‍ ഫോണുകളുള്ള സഞ്ചാരികള്‍ക്കാണ് മൊബൈല്‍ സൈറ്റ് ഉപകാരപ്രദമാകുക. കാരണം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവരുടെ ഫോണുകളില്‍ ആകില്ലെങ്കിലും ഈ സൈറ്റ് ആപ്ലിക്കേഷനിലെ പ്രധാന സവിശേഷതകളെല്ലാം നല്‍കുന്നുണ്ട്. മാത്രമല്ല, കേരള ടൂറിസം വെബ്‌സൈറ്റിന്റെ സവിശേഷതകളെല്ലാം ഈ മൊബൈല്‍ സൈറ്റും വാഗ്ദാനം ചെയ്യുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot