കേരള ടൂറിസത്തിന് ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ ഫേസ് ബുക് പേജ്

Posted By:

കേരളത്തിന്റെ ടൂറിസം സാധ്യതതകള്‍ വികസിപ്പിക്കുന്നതിനന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് ഫ്രഞ്ച്, ജര്‍മാന്‍ ഭാഷകളില്‍ ഫേസ്ബുക് പേജ് ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം അന്യഭാഷകളില്‍ ഫേസ്ബുക് പേജ് ഉണ്ടാക്കുന്നത്.

കേരള ടൂറിസത്തിന് ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ ഫേസ് ബുക് പേജ്

ഇന്ത്യയിലേക്ക് ഏറ്റവും കുടുതല്‍ സഞ്ചാരികള്‍ എത്തുന്ന രണ്ടു രാജ്യങ്ങള്‍ ഫ്രാന്‍സും ജര്‍മനിയുമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന ടൂറിസത്തെ സംബന്ധിച്ച വിവരങ്ങള്‍ അവരിലേക്ക് കൂടുതലായി എത്തിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഭാഷയില്‍ തന്നെ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അത് ഏറെ ഗുണകരമാണെന്നും അതുകൊണ്ടാണ് ഫേസ്ബുക് പേജ് ആരംഭിച്ചതെന്നും കേരള ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.

കേരള ടൂറിസത്തിന് ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ ഫേസ് ബുക് പേജ്

കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക് പേജില്‍ ഉണ്ട്. ഫ്രഞ്ച് പേജ്് ലഭിക്കുന്നതിന് https://www.facebook.com/KeralaTourismeOfficiel എന്ന ലിങ്കിലും ജര്‍മന്‍ ഫേസ്ബുക് പേജിന് https://www.facebook.com/KeralaTourismus. എന്ന ലിങ്കിലും ക്ലിക് ചെയ്താല്‍ മതി.

യു.കെ. കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഒരുലക്ഷത്തോളം ഫ്രഞ്ച് ടൂറിസ്റ്റുകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. അതുപോലെ ആയുര്‍വേദ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് ജര്‍മനിയില്‍ നിന്നാണ്. അതുതന്നെയാണ് ഈ രണ്ടു ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ കാരണം.

സാങ്കേതികത ഇത്രയും വികസിച്ച ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയുമാണ് ആളുകള്‍ കാര്യങ്ങള്‍ അറിയുന്നത്. അതുകൊണ്ടുതന്നെ ഭാഷ ഇതില്‍ പ്രധാന ഘടകമാണെന്നു സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot