ആംഗ്യ-നിയന്ത്രിത വെബ്‌സൈറ്റ്; കേരള ടൂറിസം വകുപ്പിന് മറ്റൊരു പൊന്‍ തൂവല്‍

Posted By:

കേരള ടൂറിസം വകുപ്പ് കഴിഞ്ഞ മെയില്‍ പുറത്തിറക്കിയ ആംഗ്യ നിയന്ത്രിത വെബ്‌സൈറ്റ്്, വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോം ((http\\When-it-rains.com) മൂന്നു മാസത്തിനിടെ സന്ദര്‍ശിച്ചത് ലക്ഷത്തിലധികം പേര്‍. മണ്‍സൂണിനു മുന്നോടിയായി കേരളത്തിന്റെ മഴക്കാല കാഴ്ചകളിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ആരംഭിച്ച സൈറ്റിനാണ് വന്‍ പ്രതികരണം ലഭിക്കുന്നത്.

സാധാരണ സൈറ്റുകളില്‍ നിന്നു വ്യത്യസ്തമായി, വെബ് കാമറയുടെ സഹായത്തോടെ ആംഗ്യം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത. വെബ്കാമില്‍ പ്രേക്ഷകന്‍ കാണിക്കുന്ന ആംഗ്യങ്ങള്‍ മനസിലാക്കി സൈറ്റ് പ്രതികരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു സൈറ്റ് അവതരിപ്പിക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിലെ കേരളം ടൂറിസം ഫാന്‍സിന്റെ ചിത്രങ്ങളിലൂടെയാണ് വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോം സംസ്ഥാനത്തിന്റെ പ്രകൃതിഭംഗി ജനങ്ങളിലെത്തിക്കുന്നത്. കയലുകളും മലകളും ഉള്‍പ്പെടെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളുടെ മഴക്കാല ഭംഗി ഒപ്പിയെടുക്കുന്ന ചിത്രങ്ങളാണ് സൈറ്റില്‍ കൂടുതലായും ഉള്ളത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും വന്‍ പ്രചാരമാണ് വെന്‍ ഇറ്റ് റെയിന്‍സ് ഡോട്‌കോമിന് ലഭിക്കുന്നത്. വെബ്‌സൈറ്റ് സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം 8 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 13000 ലൈക്കും ലഭിച്ചു. 300 പേര്‍ സൈറ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക പ്രചാരകരായ സ്റ്റാര്‍ക് കമ്മ്യൂണിക്കേഷനാണ് വെബ്‌സൈറ്റ് ഡവലപ് ചെയ്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

when-it-rains.com

വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോമിലെ മഴക്കാല ചിത്രങ്ങള്‍

 

when-it-rains.com

വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോമിലെ മഴക്കാല ചിത്രങ്ങള്‍

when-it-rains.com

വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോമിലെ മഴക്കാല ചിത്രങ്ങള്‍

 

when-it-rains.com

വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോമിലെ മഴക്കാല ചിത്രങ്ങള്‍

 

when-it-rains.com

വെന്‍ ഇറ്റ് റെയിന്‍സ് ഡോട് കോമിലെ മഴക്കാല ചിത്രങ്ങള്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആംഗ്യ-നിയന്ത്രിത വെബ്‌സൈറ്റ്; കേരള ടൂറിസം വകുപ്പിന് മറ്റൊരു പൊന്‍ തൂവല

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot