ട്രാഫിക് പോലീസ് അപ്‌ഡേറ്റുകള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ....!

ട്രാഫിക് വിവരങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നതിന് കേരള പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് അപ്‌ഡേറ്റുകള്‍ ലഭിക്കുക. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി സംസ്ഥാന പോലീസ് ഗതാഗത വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ട്രാഫിക് പോലീസ് അപ്‌ഡേറ്റുകള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ....!

ട്രാഫിക്ക് പോലീസുമായി ബന്ധപ്പെടുന്നതിനുളള വിലാസങ്ങള്‍ താഴെ കൊടുക്കുന്നു

facebook - www.facebook.com/keralatrafficpolice
twitter - trafficpolice@keraltaraffic
WhatsApp Number - 9747001099

പൊതുജനങ്ങള്‍ക്ക് ട്രാഫിക് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരാതികളും ഈ സംവിധാനത്തിലൂടെ നല്‍കാമെന്ന് സ്‌പെഷ്യല്‍ സര്‍വീസസ് ആന്റ് ട്രാഫിക് എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.

English summary
kerala traffic police launches social media initiatives.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot