ആപ്പിള്‍ ഐഫോണ്‍, ഐപാഡ് ഹാക്ക് ചെയ്തു ഈ മലയാളി പയ്യന്‍!

Written By:

ഈ അടുത്തിടെയാണ് ഗൂഗിളിലെ ഒരു ബഗ് കണ്ടു പിടിച്ചതിന്റെ പേരില്‍ അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ച ഒരു മലയാളി പയ്യനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു. കാഞ്ഞിരപ്പളളി അമല്‍ ജ്യോതി കോളേജ് വിദ്യാര്‍ത്ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫ് ആണ് ആ മിടുക്കന്‍.

ബിഎസ്എന്‍എല്‍ 4ജി:1 രൂപയില്‍ താഴെ ഇന്റര്‍നെറ്റ് ഡാറ്റ!

എന്നാല്‍ ഇപ്പോള്‍ ഹേമന്ത് മറ്റൊരു രീതിയില്‍ പ്രശസ്ഥമായിരിക്കുകയാണ്. അതായത് ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് തകര്‍ത്താണ് ഹേമന്ത് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.

വലിയ പ്രതീക്ഷയോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ രണ്ടു വേരിയന്റുകളില്‍ എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തു

അപ്പിള്‍ ഏറ്റവും അടുത്തിടെ പുറത്തിറക്കിയ ഐഒഎസ് 10.1 വേര്‍ശഷനിലെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്താണ് ഹേമന്ത് ജോസഫ് രാജ്യാന്തര സമൂഹത്തില്‍ ശ്രദ്ധ പിടിച്ചത്. ഡിജിറ്റല്‍ യുഗത്തില്‍ ലോക്ക് തുറക്കാന്‍ ഏത് ഹാക്കര്‍ക്കും സാധിക്കുമെന്ന് ചിലപ്പോള്‍ വിവാദമുയരാം.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 2017 വരെ നീട്ടി!

ഉടമസ്ഥനില്ലാതെ കുറക്കാന്‍ അസാദ്യമെന്ന് ആപ്പിള്‍

ആപ്പിള്‍ ഐപാഡിലേയും ഐഫോണിലേയും ആക്ടിവേഷന്‍ കോഡ് അത് ഉപയോഗിക്കുന്നയാളുടെ സഹായമില്ലാതെ തുറക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആപ്പിളിന്റെ വാദം. എന്നാല്‍ ഇത് എളുപ്പത്തില്‍ ഭേദിക്കാം എന്നും ഹേമന്ത് തെളിയിച്ചു. സുരക്ഷയുടെ കാര്യത്തില്‍ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് വളരെ ശ്രദ്ധേയമാണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

പുതിയ അപ്‌ഡേറ്റ്

ഈ വന്‍ പിഴവ് ചൂണ്ടിക്കാട്ടിയതോടെ ആപ്പിള്‍ അടിയന്തരമായി പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റ് പുറത്തിറക്കി. ആപ്പിള്‍ സെര്‍വ്വറുകളുമായി കണക്ട് ചെയ്ത് ലോഗിന്‍ ചെയ്ത വിവരങ്ങള്‍ പരിശോധിച്ച ശേഷമേ ആപ്പിള്‍ ലോക്ക് തുറക്കാന്‍ കഴിയൂ.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

ക്യാരക്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ല

വൈഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷനില്‍ ക്യാരക്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെ ആയിരക്കണക്കിന് ക്യാരക്ടര്‍ നല്‍കിയതോടെ ഐപാഡ് നിശ്ചലമായി, അതിനു ശേഷം ആപ്പിളിന്റെ മാഗ്നെറ്റിക് സ്മാര്‍ട്ട് കവര്‍ ഉപയോഗിച്ച് ലോക്ക് തുറക്കുകയായിരുന്നു ഹേമന്ത്.

 

ഹേമന്ത് ജോസഫ്

ഇപ്പോള്‍ സ്ലാഷ് സെക്യൂര്‍ എന്ന സ്ഥാപനത്തില്‍ ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ചായി സേവനം അനുഷ്ടിക്കുകയാണ് ഹേമന്ത് ജോസഫ്. കേരള പോലിസിന്റെ സൈബര്‍ ഡോം വിഭാഗത്തില്‍ കമാന്ററാണ്. വിദ്യാര്‍ത്ഥികള്‍ക്കായുളള ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സെക്യൂരിറ്റിയായ oSecCon ന്റെ സ്ഥാപകനും കൂടിയാണ് ഹേമന്ത്.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ കാണൂ

English summary
Hemanth Joseph, an engineering student, has found out a route to bypass Apple's highly secure activation lock, which allows the owner to prevent others from using the iPhone, iPad, iPod Touch or Apple Watch once it is stolen or lost.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot