ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ നിന്ന് കേരളത്തിലെ യുവാവിന് വാട്ട്‌സ്ആപ് മെസേജ്...!

കേരളത്തിലെ യുവാവിന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ക്ഷണിച്ചുകൊണ്ടുളള സന്ദേശം ലഭിച്ചു. കൊച്ചി പോലീസില്‍ ഇതു സംബന്ധിച്ച പരാതി യുവാവ് നല്‍കി.

പോലീസ് ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റേതെന്ന് കരുതുന്ന ഈ വാട്ട്‌സ്ആപ് അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന്റെയും, ഇതിന് പുറകിലുളള സത്യാവസ്ഥ കണ്ടെത്തുന്നതിന്റെയും ശ്രമങ്ങളിലാണ്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

യുവാവിന് ഇസ്ലാമിക്ക് സ്റ്റേറ്റില്‍ നിന്ന് ആണെന്ന് പറഞ്ഞ് ലഭിച്ച വാട്ട്‌സ്ആപ് സന്ദേശങ്ങള്‍ കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

ഇസ്ലാമിക്ക് സ്റ്റേറ്റില്‍ നിന്ന് ഷാമിയാണെന്നാണ് ഈ വാട്ട്‌സ്ആപ് സന്ദേശത്തില്‍ പരിചയപ്പെടുത്തുന്നത്.

 

വാട്ട്‌സ്ആപ്

നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നത്? പഠിക്കുകയാണോ? നിങ്ങളെ ബന്ധപ്പെടണമെന്ന് പറഞ്ഞില്ലേ? നിങ്ങളെ ഉടന്‍ ബന്ധപ്പെടാം... എന്നിങ്ങനെയാണ് ഇസ്ലാമിക്ക് സ്റ്റേറ്റില്‍ നിന്ന് പരിചയപ്പെടുത്തിയ ഷാമി പറയുന്നത്.

അതേസമയം സന്ദേശം ലഭിച്ച യുവാവ് നിങ്ങള്‍ക്ക് ആള് തെറ്റിയെന്നും ഞാന്‍ ബന്ധപ്പെടാന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നു.

 

വാട്ട്‌സ്ആപ്

തുടര്‍ന്ന് ഷാമി പറയുന്നത് നിങ്ങളുടെ പേര് രമീഷ് എന്നാണെന്നും ഇതേക്കുറിച്ച് ആലോചിക്കണം എന്നുമാണ്.

 

വാട്ട്‌സ്ആപ്

നിങ്ങള്‍ ഞങ്ങളുടെ ഭാഗമായെന്നും ഞങ്ങളുമായുളള ബന്ധം സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ ഒരുപാട് ദുരിതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇസ്ലാമിക്ക് സ്റ്റേറ്റിലെ ഷാമി പറയുന്നു.

 

വാട്ട്‌സ്ആപ്

നിങ്ങള്‍ക്ക് തെറ്റിപ്പോയതാണെന്നും ഞാന്‍ നിങ്ങളെ പോലെ തീവ്രവാദി അല്ലെന്നും എന്നെ ബന്ധപ്പെടേണ്ട കാര്യമില്ലെന്നും സന്ദേശം ലഭിച്ച യുവാവ് പറയുന്നു.

 

വാട്ട്‌സ്ആപ്

പക്ഷെ നിങ്ങള്‍ ഞങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടെന്നാണ് ഷാമി മറുപടി പറയുന്നത്.

ഇതിന് മറുപടിയായി എന്നില്‍ നിന്ന് മാറി പോകണമെന്ന് യുവാവ് പറയുന്നു.

 

വാട്ട്‌സ്ആപ്

വീണ്ടും നിങ്ങളുടെ പേര് രമീഷ് എന്നാണെന്ന് ചിന്തിക്കണമെന്നും ഫേസ്ബുക്കില്‍ നിന്ന് നിങ്ങള്‍ എനിക്ക് നമ്പര്‍ തന്നെന്നും ഷാമി പറയുന്നു.

 

വാട്ട്‌സ്ആപ്

യുവാവ് ഇതിന് മറുപടിയായി നിങ്ങള്‍ക്ക് തീര്‍ത്തും തെറ്റിപ്പോയതാണെന്നും, എന്നെ ബന്ധപ്പെടരുതെന്നും അറിയിക്കുന്നു.

 

വാട്ട്‌സ്ആപ്

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് കേരളത്തില്‍ നിന്നുളള രണ്ട് പേരെ യുഎഇ രാജ്യത്തിന് പുറത്താക്കിയിരുന്നു.

 

വാട്ട്‌സ്ആപ്

ഈ സാഹചര്യത്തിലാണ് കേരള നട്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടന കേരളത്തിലെ മുസ്ലീം യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുളള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Kerala youth gets WhatsApp group message from Islamic State member.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot