ലോകത്തെ അമ്പരപ്പിച്ച ഹാക്കർമാർ

|

ഹാക്കിങ് എന്ന പദത്തേക്കുറിച്ച് അറിവുള്ളവരാണ് എല്ലാവരും. കമ്പ്യൂട്ടറുകളുടെയും നെറ്റ് വർക്കുകളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും പോരായ്മകൾ ചൂഷണം ചെയ്ത് ആ സിസ്റ്റങ്ങളിലേക്ക് അനധികൃത ആക്‌സസ് നേടുന്ന പ്രവർത്തനമാണ് കമ്പ്യൂട്ടർ ഹാക്കിങ്. എല്ലാ ഹാക്കിങും ഹാക്കേഴ്സും ഉപദ്രവകാരികൾ അല്ല. സൈബർ സെക്യൂരിറ്റി മേഖലയിലും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായും പ്രവർത്തിക്കുന്ന ഹാക്കർമാരെ വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് എന്ന് വിളിക്കുന്നു. എന്നാൽ ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഹാക്കർമാരെ ബ്ലാക്ക്ഹാറ്റ്സ് എന്ന് വിളിക്കുന്നു. ഈ വേർതിരിവ് തന്നെ പലപ്പോഴും അപ്രായോഗികമാകാറുണ്ട്. ഒരേ സമയം ബ്ലാക്ക്ഹാറ്റ്സിനേപ്പോലെയും വൈറ്റ്ഹാറ്റ്സിനേപ്പോലെയും പ്രവർത്തിക്കുന്ന ഒട്ടനവധി ഹാക്കർമാരും ലോകത്തുണ്ട്. അവരിൽ പലരും ഹാക്കിങ്ങിനെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറ്റിയവരും ആണ്.

ഹാക്കേഴ്സ്

ഹാക്കേഴ്സ് കാരണം വൻകിട കമ്പനികൾക്കും യൂസേഴ്സിനുമെല്ലാം ഓരോ വർഷവും ട്രില്യൺ കണക്കിന് ഡോളേഴ്സാണ് നഷ്ടമാകുന്നത്. 2019ൽ റിപ്പോർട്ട് ചെയ്ത രണ്ട് ട്രില്യൺ ഡോളർ നഷ്ടത്തിൽ നിന്നും 2021 ആയതോടെ ആറ് ട്രില്യൺ ഡോളറായി ഹാക്കിങ് അറ്റാക്സ് മൂലമുണ്ടാകുന്ന നഷ്ടം വളർന്നിട്ടുണ്ട്. ഇൻ്റർനെറ്റിന്റെ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകൾ തന്നെയാണ് പലപ്പോഴും ഹാക്കിങിന് കാരണം ആകുന്നതും. ഹാക്കിങ് രീതികൾ പെട്ടെന്ന് വളർന്ന് വന്നവയല്ല. നന്മയും തിന്മയും ഇടകലർന്ന പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യവും അതിനുണ്ട്. ലോകത്തെ ഏറ്റവും കുപ്രസിദ്ധരായ 10 ഹാക്കർമാരെക്കുറിച്ചറിയാൻ താഴേക്ക് വായിക്കുക.

ഓപ്പോ ഞെട്ടിച്ചു, ഓപ്പോ റെനോ 7 പ്രോ, റെനോ 7 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 28,999 രൂപ മുതൽഓപ്പോ ഞെട്ടിച്ചു, ഓപ്പോ റെനോ 7 പ്രോ, റെനോ 7 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 28,999 രൂപ മുതൽ

കെവിൻ മിറ്റ്നിക്ക്

കെവിൻ മിറ്റ്നിക്ക്

അമേരിക്കൻ ഹാക്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ പേര്. കൗമാരപ്രായത്തിൽ തന്നെ ഹാക്കിങ് തുടങ്ങി കരിയർ ആരംഭിച്ചു. 1981ൽ അമേരിക്കൻ കമ്പനിയായ പസഫിക് ബെല്ലിൽ നിന്ന് കമ്പ്യൂട്ടർ മാനുവലുകൾ മോഷ്ടിച്ചതാണ് രേഖപ്പടുത്തിയ ആദ്യ ഹാക്കിങ് ക്രൈം. 1982ൽ നോർത്ത് അമേരിക്കൻ ഡിഫൻസ് കമാൻഡ് (നൊറാഡ്) ഹാക്ക് ചെയ്തത് ഇതിഹാസ പരിവേഷം നൽകി. മിറ്റ്നിക്കിന്റെ ഈ നേട്ടമാണ് 1983ലെ വാർ ഗെയിംസ് എന്ന സിനിമയ്ക്ക് പ്രചോദനമായത്. 1989ൽ ഡിഇസി നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് സോഫ്റ്റ്‌വെയർ പകർത്തിയത് മിറ്റ്നിക്കിന് പിടിവീഴാൻ കാരണം ആയി പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. മിറ്റ്നിക്ക് തനിക്ക് ലഭിച്ച ആക്സസും ഡാറ്റയും ചൂഷണം ചെയ്തിട്ടില്ലെന്നും പസഫിക് ബെൽ നെറ്റ്‌വർക്കിന്റെ പൂർണ നിയന്ത്രണം ഒരിക്കൽ നേടിയെടുത്തത് പോലും അത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ മാത്രമായിരുന്നുവെന്നും ആരാധകർ വിശ്വസിക്കുന്നു.

അനോണിമസ്

അനോണിമസ്

ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഹാക്കർമാരുടെ സംഘം. 2003 കാലയളവിൽ ഇമേജ് ബോർഡ് വെബ്സൈറ്റായ 4ചാനിൽ നിന്നാണ് പേരിടാത്ത സംഘം പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്രീകൃത സ്വഭാവവും സംഘടനാ രീതികളും ഇല്ലാത്ത അരാചക സ്വഭാവമുള്ള സംഘമാണ് അനോണിമസ്. സർക്കാരുകളെയും സംഘടനകളെയും കോർപ്പറേറ്റുകളെയുമൊക്കെ ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കിങ്ങുകളിലൂടെ ലോക പ്രശസ്തരായി. 2021ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഹാക്കർ കൂട്ടായ്മയാണ് അനോണിമസ്. അനോണുകൾ എന്നാണ് ഇതിലെ അംഗങ്ങൾ അറിയപ്പെടുന്നത്. വെൻഡേറ്റ സിനിമയിലെ ഗയ് ഫാവ്ക്സ് മാസ്ക് ഉപയോഗിച്ചാണ് അനോണുകൾ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എണ്ണമില്ലാത്തത്രയും ഹാക്കിങ് ക്യാമ്പെയ്നുകളും സംഘം നടത്തിയിട്ടുണ്ട്.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽ

അഡ്രിയാൻ ലാമോ

അഡ്രിയാൻ ലാമോ "ദ ഹോംലെസ് ഹാക്കർ"

2001ലാണ് 20കാരനായ അഡ്രിയാൻ ലാമോയുടെ അറിയപ്പെടുന്ന ആദ്യ ഹാക്കിങ് പുറത്ത് വന്നത്. യാഹൂവിലെ ഒരു സുരക്ഷിതമല്ലാത്ത കണ്ടന്റ് മാനേജ്‌മെന്റ് ടൂൾ ഉപയോഗിച്ച് റോയിട്ടേഴ്സിന്റെ ലേഖനം പരിഷ്കരിച്ചതായിരുന്നു അത്. ഒപ്പം അമേരിക്കയിലെ മുൻ അറ്റോർണി ജനറൽ ജോൺ ആഷ്ക്രോഫ്റ്റിന്റെ പേരിൽ വ്യാജ ക്വോട്ടും ലാമോ ലേഖനത്തിൽ ചേർത്തിരുന്നു. ഹാക്ക് ചെയ്ത വിവരം ഇരകളെയും മാധ്യമങ്ങളെയും അറിയിക്കുന്നതും ലാമോയുടെ രീതിയാണ്. ചിലപ്പോഴൊക്കെ അവരുടെ സുരക്ഷ ഫീച്ചറുകൾ മെച്ചപ്പെടുത്താനും ലാമോ സഹായിച്ചിരുന്നു. 2002ൽ ന്യൂയോർക്ക് ടൈംസിന്റെ ഇൻട്രാനെറ്റ് ഹാക്ക് ചെയ്തതും ലാമോയുടെ കുപ്രസിദ്ധമായ ഹാക്കുകളിൽ ഒന്നാണ്. വ്യക്തമായ അഡ്രസില്ലാതെ, വീടില്ലാതെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞിരുന്ന സ്വഭാവമാണ് അഡ്രിയാൻ ലാമോയ്ക്ക് "ദ ഹോംലെസ് ഹാക്കർ" എന്ന നേര് നൽകിയത്.

ആൽബർട്ട് ഗോൺസാലസ്

ആൽബർട്ട് ഗോൺസാലസ്

"സൂപ്‌നാസി" എന്നറിയപ്പെടുന്ന ആൽബർട്ട് ഗോൺസാലസ് മിയാമി ഹൈസ്‌കൂളിൽ നിന്നാണ് കമ്പ്യൂട്ടറുകളുടെയും ഇന്റർനെറ്റിന്റെയും ലോകത്തേക്ക് വളരുന്നത്. പിന്നീട് ക്രിമിനൽ സ്വഭാവമുള്ള കൊമേഴ്‌സ് സൈറ്റായ ഷാഡോക്രൂ.കോമിന്റെ ഏറ്റവും മികച്ച ഹാക്കർ-മോഡറേറ്റർ ആയി മാറി. 22ാം വയസിൽ ദശലക്ഷക്കണക്കിന് ഡെബിറ്റ് കാർഡ് അക്കൌണ്ട് വിവരങ്ങൾ മോഷ്ടിച്ചതിന് അറസ്റ്റിലായി. സർക്കാരിന്റെ പെയ്ഡ് ഇൻഫോർമന്റായി മാറി ജയിൽ വാസത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീടും ഗോൺസാലസ് ഹാക്കിങും കുറ്റകൃത്യങ്ങളും തുടർന്നു. ഓഫീസ് മാക്സ്, ഡേവ് ആൻഡ് ബസ്റ്റേഴ്സ് തുടങ്ങിയ കമ്പനികളിൽ നിന്നും 180 മില്യൺ പേയ്മെന്റ് കാർഡ് അക്കൌണ്ട് വിവരങ്ങൾ ഗോൺസാലസ് കൈക്കലാക്കി. 2005ൽ അമേരിക്കൻ റീട്ടെയിൽ കമ്പനിയായ ടിജെഎക്സിൽ നിന്ന് മാത്രം 256 മില്യൺ ഡോളർ ഗോൺസാലസും സംഘവും തട്ടിയെടുത്തു. 2015ൽ ഗോൺസാലസിനെ കോടതി ശിക്ഷിക്കുകയും ചെയ്തു.

അടിപൊളി ഫീച്ചറുകളുമായി ഷവോമിയുടെ എംഐയുഐ 13 ഇന്ത്യയിൽ എത്തിഅടിപൊളി ഫീച്ചറുകളുമായി ഷവോമിയുടെ എംഐയുഐ 13 ഇന്ത്യയിൽ എത്തി

മാത്യു ബെവനും റിച്ചാർഡ് പ്രൈസും

മാത്യു ബെവനും റിച്ചാർഡ് പ്രൈസും

1996ൽ വിവിധ സൈനിക നെറ്റ്വർക്കുകൾ ഹാക്ക് ചെയ്ത ബ്രിട്ടീഷ് ഹാക്കേഴ്സ് ആണ്. മാത്യു ബെവനും റിച്ചാർഡ് പ്രൈസും. അമേരിക്കയിലെ ഗ്രിഫിസ് എയർഫോഴ്സ് ബേസ്, ഡിഫൻസ് ഇൻഫർമേഷൻ സിസ്റ്റം ഏജൻസി, കൊറിയൻ ആറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെല്ലാം ഇവരുടെ ആക്രമണത്തിന് ഇരയായി. കൊറിയൻ ആറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിവരങ്ങൾ അമേരിക്കൻ സൈനിക കമ്പ്യൂട്ടറുകളിൽ ഇരുവരും ഡംപ് ചെയ്തിരുന്നു. ഇത് എതാണ്ട് ഒരു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് അടുത്ത് വരെ കാര്യങ്ങൾ എത്തിച്ചതായി പറയപ്പെടുന്നു. കുറ്റകരമായ ഉദ്ദേശങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, സൈനിക ശൃംഖലകൾ പോലും ദുർബലമാണെന്ന് ബെവനും പ്രൈസും തെളിയിച്ചു.

മൈക്കൽ കാൽസ്

മൈക്കൽ കാൽസ്

2000 ഫെബ്രുവരിയിൽ 15 വയസുള്ളപ്പോൾ യൂണിവേഴ്സിറ്റി കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്താണ് "മാഫിയാബോയ്" എന്നറിയപ്പെടുന്ന മൈക്കൽ കാൽസിന്റെ തുടക്കം. യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ ശൃംഖല ഉപയോഗിച്ച് കാൽസ് യാഹൂ സേവനങ്ങളും മൈക്കൽ കാൽസ് തടസപ്പെടുത്തി. പിന്നീട് ഡെൽ, ഇബേ, സിഎൻഎൻ, ആമസോൺ എന്നീ കമ്പനികളുടെ സേവനങ്ങളും കാൾസ് തടസപ്പെടുത്തി. ഡിസ്ട്രിബ്യൂട്ടഡ്-ഡിനയൽ-ഓഫ്-സർവീസ് (ഡിഡിഒഎസ്) ആക്രമണ രീതിയാണ് കാൽസ് ഉപയോഗിച്ചത്. ലോകമെങ്ങുമുള്ള സർക്കാരുകൾക്ക് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് വലിയ ഉൾക്കാഴ്ചയാണ് കാൽസിന്റെ ആക്രമണം പകർന്നത്.

ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്

കെവിൻ പോൾസെൻ

കെവിൻ പോൾസെൻ

1983ൽ, ഡാർക്ക് ഡാന്റേ എന്ന അപരനാമം ഉപയോഗിച്ച് 17 വയസുള്ള പോൾസെൻ അമേരിക്കയിലെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെൻ്റഗണിൻ്റെ കമ്പ്യൂട്ടർ ശൃംഖലയായ അർപ്പാനെറ്റ് ഹാക്ക് ചെയ്തു. പെട്ടെന്ന് പിടിക്കപ്പെട്ടെങ്കിലും, അന്ന് പ്രായപൂർത്തിയാകാത്ത പോൾസനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. പകരം താക്കീത് നൽകി വിട്ടയച്ചു. ഹാക്കിങ് തുടർന്ന പോൾസെൻ 1988ൽ ഫിലിപ്പീൻസിന്റെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസുമായി ബന്ധപ്പട്ട വിവരങ്ങൾ ചോർത്തി. അധികൃതർ കണ്ടെത്തിയതോടെ പോൾസെൻ ഒളിവിൽ പോയി. തുടർന്നും പല സർക്കാർ രഹസ്യങ്ങളും പോൾസെൻ പുറത്ത് വിട്ടു. 1990ൽ ഒരു റേഡിയോ സ്റ്റേഷൻ മത്സരം ഹാക്ക് ചെയ്ത പോൾസെൻ പിടിയിലായി. പിന്നീട് വൈറ്റ് ഹാറ്റ് ഹാക്കറായി മാറിയ പോൾസെൻ സാമൂഹിക നീതിക്കും വിവര സ്വാതന്ത്ര്യത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നു.

അസ്ത്ര

അസ്ത്ര

പട്ടികയിൽ ഇന്നും തിരിച്ചറിയപ്പെടാത്ത ഹാക്കർ. 2008ൽ അസ്ത്ര പിടിയിൽ ആയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 58 വയസുള്ള ഒരു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് അസ്ത്രയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആയുധ നിർമാതാക്കളായ ദസോൾട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ നെറ്റ്വർക്ക് അര പതിറ്റാണ്ട് കാലത്തോളമാണ് അസ്ത്ര ഹാക്ക് ചെയ്തത്. ദസോൾട്ട് ഗ്രൂപ്പിൽ നിന്നും അത്യാധുനിക ആയുധ സാങ്കേതിക സോഫ്റ്റ്‌വെയറും ഡാറ്റയും അസ്ത്ര കൈക്കലാക്കുകയും ലോകമെമ്പാടും വിൽപ്പന നടത്തുകയും ചെയ്തു. അസ്ത്രയുടെ ഹാക്കിങ് ദസോൾട്ട് ഗ്രൂപ്പിന് 360 മില്യൺ ഡോളറിന്റെ നഷ്ടമാണ് സൃഷ്ടിച്ചത്. ഇന്നും അസ്ത്രയുടെ യഥാർഥ ഐഡന്റിറ്റി വ്യക്തമല്ല.

മുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കുംമുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കും

Best Mobiles in India

English summary
Not all hacks and hackers are malicious. Hackers who work in the field of cybersecurity and as software engineers are called white hat hackers. But malicious hackers are called black hats. This distinction itself is often impractical.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X