കീ ചെയിനുകള്‍ പലവിധം; ഐ ഫോണ്‍ ചാര്‍ജ് ചെയ്യാം, കീ ബോര്‍ഡായും ഉപയോഗിക്കാം

Posted By:

ഒന്നിലധികം താക്കോലുകള്‍ കൊണ്ടുനടക്കേണ്ടി വരുമ്പോള്‍ കീ ചെയിനുകള്‍ അത്യാവശ്യമാണ്. വ്യത്യസ്ത ഡിസൈനുകളിലുള്ള നിരവധി കീ ചെയിനുകള്‍ പലരുടെ കൈയിലും കാണാറുമുണ്ട്. താക്കോലുകള്‍ സൂക്ഷിക്കുന്നതോടൊപ്പം ഒരു അലങ്കരം കൂടിയാണ് ഇവ. എന്നാല്‍ പതിവു രീതിയില്‍ നിന്നു മാറി ഒന്നിലധികം ഉപയോഗങ്ങള്‍ സാധ്യമായ കീ ചെയിനുകള്‍ ഉണ്ടെങ്കിലോ?. അത്തരത്തിലുള്ള ഏതാനും കീചെയിനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Charger

ഓഫീസില്‍ വച്ച് നിങ്ങളുടെ ഐഫോണിലേയോ ഐ പാഡിലേയോ ചാര്‍ജ് തീര്‍ന്നാല്‍ ചാര്‍ജര്‍ അന്വേഷിച്ചു നടക്കണ്ട. ഈ യു.എസ്.ബി. കീ ചെയിന്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഒരു വശം യു.എസ്.ബി അഡാപ്റ്ററും മറുവശം ഐ ഫോണിലേക്ക് കണക്റ്റ് ചെയ്യാനും പാകത്തിലുള്ളതാണ് ഈ കീചെയിന്‍

Laser Projection Keyboard

ബ്ലൂടൂത്ത് കീ ബോര്‍ഡ് ആയി പ്രവര്‍ത്തിക്കുന്ന കീ ചെയിന്‍ ആണിത്. കീ ബോര്‍ഡ് കൈയില്‍ കൊണ്ടുനടക്കാതെ തന്നെ അതിന്റെ ഉപയോഗം സാധ്യമാക്കാം. നിലവില്‍ ഈ കീ ചെയിന്‍ വിപണിയില്‍ ലഭ്യമല്ല.

Self Defense

അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയം പ്രതിരോധത്തിന് ഉപയോഗിക്കാന്‍ സഹായിക്കുന്ന കീ ചെയിനാണിത്. രാത്രിയിലും മറ്റും തനിച്ചു നടന്നുപോകുമ്പോള്‍ ആവശ്യം വന്നേക്കാം.

Smartphone Stand

സാങ്കേതികമായി കീ ചെയിന്‍ എന്നു പറയാനാവില്ലെങ്കിലും താക്കോലുകള്‍ സൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായി സ്മാര്‍ട്ട്‌ഫോണ്‍ സ്റ്റാന്‍ഡായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഫോണില്‍ വീഡിയോ കണണമെന്നു തോന്നുമ്പോള്‍ ഈ സ്റ്റാന്‍ഡ് സഹായകമാണ്.

Keyport Slide

ഏറ്റവും നല്ല കീ ചെയിനുകളിലൊന്നാണിത്. 6 താക്കോലുകള്‍ വരെ ഈ കൗ ചെയിനിനകത്തു സൂക്ഷിക്കാം ആവശ്യമാകുമ്പോള്‍ സലൈഡ് ചെയ്ത് പുറത്തേക്കെടുക്കുകയും ചെയ്യാം. ഓപ്പണറോ യു.എസ്.ബി ഡ്രൈവോ ഇതിനോട് ബന്ധിപ്പിക്കുകയും ചെയ്യാം.

Guitar USB Flash Drive

യു.എസ്.ബി ഡ്രൈവ് കീചെയിനുകള്‍ നിരവധി ഇറങ്ങുന്നുണ്ടെങ്കിലും രൂപത്തിലെ വൈധിധ്യമാണ് ഈ കീ ചെയിനിനെ വ്യത്യസ്തമാക്കുന്നത്.

ResQme

അത്യാവശ്യഘട്ടങ്ങളില്‍ ടെംപേഡ് ഗഌസ് പൊട്ടിക്കാന്‍ സാധിക്കുന്ന കീ ചെയിനാണ് ഇത്. ഉദാഹരണത്തിന് വാഹനം അപകടത്തില്‍ പെടുമ്പോള്‍ ഡോര്‍ തുറന്ന് പുറത്തുകടക്കാനാവാത്ത സാഹചര്യം വന്നാല്‍ ഈ കീ ചെയിന്‍ ഉപയോഗിച്ച് ഗ്ലാസ് തകര്‍ക്കാം. ഒരു ബ്ലേഡും ഇതിനൊപ്പമുണ്ട്. സ്പ്രിങ്ങിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കീ ചെയിനുകള്‍ പലവിധം; ഐ ഫോണ്‍ ചാര്‍ജ് ചെയ്യാം, കീ ബോര്‍ഡായും ഉപയോഗിക്ക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot