സ്‌കൂളുകൾക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റം അവതരിപ്പിച്ച്‌ കൈറ്റ്

ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടറുകൾക്കായി ‘ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04’ എന്ന പേരിൽ പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ

|

ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഐ.സി.ടി പ്രവർത്തനങ്ങൾ ലോകത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ വിന്യാസ പദ്ധതിയായി മാറിയിട്ടുണ്ട്.

സ്‌കൂളുകൾക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റം അവതരിപ്പിച്ച്‌ കൈറ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ് സ്‌കൂൾ തലത്തിൽ ഐ.ടി. പ്രവർത്തനങ്ങൾ കേരളത്തിൽ ഇത്ര മികച്ച രീതിയിൽ നടത്താൻ സാധിക്കുന്നത്.

കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)

കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)

ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്പ്യൂട്ടറുകൾക്കായി ‘ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04' എന്ന പേരിൽ പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) അവതരിപ്പിച്ചു. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽ.ടി.എസ്. പതിപ്പ് അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റം

പുതിയ ഓപ്പറേറ്റിങ് സിസ്റ്റം

സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയിൽ മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്‌കുകൾ, സോഫ്റ്റ്വെയർ നിർമ്മാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കമ്പ്യൂട്ടർ സേവന ദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഓപ്പറേറ്റിങ് സിസ്റ്റം തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താം.

കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഓപ്പറേറ്റിങ് സിസ്റ്റം

കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഓപ്പറേറ്റിങ് സിസ്റ്റം

ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്വെയറുകളും പുതിയ സോഫ്റ്റ്‌വെയർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്വെയറുകളും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റു ചെയ്യുകയും, സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

മലയാളം യൂണികോഡ് ഫോണ്ട്

മലയാളം യൂണികോഡ് ഫോണ്ട്

മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരം തന്നെ ഇതിൽ സജ്ജീകരിച്ചിട്ടുമുണ്ട്. സ്‌കൂൾ ഐ.സി.ടി പാഠപുസ്തകങ്ങളിൽ നിർദ്ദേശിക്കുന്ന സോഫ്റ്റ്വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബൃഹത്തായ ഒരു ശേഖരം തന്നെ ‘ഐ.ടി.@സ്‌കൂൾ ഗ്‌നു/ലിനക്‌സ് 18.04' ൽ അടങ്ങിയിട്ടുണ്ട്.

 സമ്പൂർണ കമ്പ്യൂട്ടിങ്ങ്

സമ്പൂർണ കമ്പ്യൂട്ടിങ്ങ്

ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡി.ടി.പി-ഗ്രാഫിക്‌സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങൾ ഐ.ടി

വിവിധ വിഷയങ്ങൾ ഐ.ടി

വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജീപ്ലെയ്റ്റ്‌സ്, ഗെമിക്കൽ, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷൻലാബ്, തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സമഗ്ര

സമഗ്ര

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കിൽ കമ്പ്യൂട്ടർ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടി വരുമായിരുമായിരുന്നു. കാലാകാലങ്ങളായുള്ള അപ്‌ഡേഷനുകൾ വേണ്ടി വരുന്ന അധിക ചെലവ് ഇതിനു പുറമെയാണ്.

ഹൈടെക് ലാബ് പദ്ധതി

ഹൈടെക് ലാബ് പദ്ധതി

ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണിൽ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്‌കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിന്യാസം അടുത്ത അദ്ധ്യന വർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു.

Best Mobiles in India

Read more about:
English summary
The new version of the Operating System (OS) featured several free applications which are not part of the Ubuntu 18.04 repository. Most applications have been updated to their latest versions and customised as per the state school curriculum.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X