കോബിയന്‍, മെര്‍ക്കുറി mTab 7 പുറത്തിറക്കി : വില, സവിശേഷതകള്‍

By Super
|
കോബിയന്‍, മെര്‍ക്കുറി mTab 7  പുറത്തിറക്കി : വില, സവിശേഷതകള്‍

വിലക്കുറവിന്റെ സ്വന്തം വിളഭൂമിയായ ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിച്ചിട്ടുള്ള ഒരു പ്രമുഖ സ്വദേശി കമ്പ്യൂട്ടര്‍ പെരിഫറല്‍, ഹാന്‍ഡ് സെറ്റ് , ടാബ്ലെറ്റ് നിര്‍മാതാവാണ് കോബിയന്‍. മെര്‍ക്കുറി എന്നാ ബ്രാന്‍ഡ് നാമത്തിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ അറിയപ്പെടുന്നത്. കോബിയനില്‍ നിന്നും ഒരു പുതിയ ടാബ്ലെറ്റ് കൂടി പുറത്തു വന്നിരിക്കുകയാണ്. 6 ,499 രൂപാ വിലയിട്ടിരിക്കുന്ന മെര്‍ക്കുറി mTab 7 ആണ് ആ പുതിയ മത്സരാര്‍ത്ഥി.

റിലീസ് വേളയില്‍ സംസാരിച്ച കോബിയന്‍ ദേശീയ മാനേജര്‍ സുഷ്മിത ദാസ് പറഞ്ഞത്, 'ഉപഭോക്താവിന്റെ പോക്കറ്റില്‍ ഒതുങ്ങുന്ന വിലയും വലിപ്പവും ഉള്ള ഒരു ടാബ്ലെറ്റ് ആണ് മെര്‍ക്കുറി mTab 7' എന്നാണ്. വില കുറഞ്ഞ മികച്ച ടാബ്ലെറ്റുകള്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിപണിക്ക് ഏറ്റവു അനുയോജ്യമാണീ എഴായിരത്തില്‍ താഴെ വിലയുള്ള ടാബ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈ-ഫൈ സൌകര്യം ഉപയോഗപ്പെടുത്തി എത്ര ആപ്ക്കെഷനുകള്‍ വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ഉപയോക്താവിന് സാധിക്കുമെന്നത് കൊണ്ട് തന്നെ മുന്‍പേ ഇന്‍സ്ടാള്‍ ചെയ്ത ആപ്ലിക്കേഷനുകള്‍ ഒന്നും തന്നെ ഇതില്‍ കാണില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

സവിശേഷതകള്‍

മെര്‍ക്കുറി mTab 7 ന്റെ ചില പ്രധാന സവിശേഷതകള്‍ നോക്കാം.

ഡിസ്പ്ലേ: 800X480 റെസല്യൂഷന്‍ ഉള്ള mTab 7 , 7 ഇഞ്ച്‌ കപ്പാസിറ്റീവ് ടച്ച് സ്ക്രീനാണ് ഉപയോഗിക്കുന്നത്.

പ്രൊസസ്സര്‍: 1 .2 GHz സിംഗിള്‍ കോര്‍ ARM കോര്‍ടെക്സ് A8 പ്രൊസസ്സര്‍ ആണ് കേന്ദ്രം.

ഓപ്പറേറ്റിംഗ് സിസ്റ്റം: mTab 7 ല്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ് ക്രീം സാന്‍ഡ വിച്ച് ഓ എസ് ആണുപയോഗിച്ചിരിക്കുന്നത്.

സ്‌റ്റോറേജ് : 4 ജി ബി ആന്തരിക മെമ്മറിയും, 512 എം ബി റാമും , 32 ജി ബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന എസ് ഡി കാര്‍ഡ് സ്‌ളോട്ടും ഉണ്ടിതില്‍.

ക്യാമറ : വീഡിയോ കോളിംഗ് സാധ്യമാക്കുന്ന 0.3 എം പി മുന്‍ ക്യാമറയുണ്ട് mTab 7 ല്‍.

കണക്ടിവിറ്റി : കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഈ ടാബ്ലെറ്റില്‍ യു എസ് ബി ഡോംഗിള്‍ വഴിയുള്ള 3 ജി, വൈ-ഫൈ 802.11 a/b/g/n, HDMI പോര്‍ട്ട്, മൈക്രോ യു എസ് ബി 2.0 തുടങ്ങിയ വഴികളുണ്ട്.

ബാറ്ററി : കോബിയന്‍ പറയുന്നതനുസരിച്ച് ടാബ്ലെറ്റിന് നീണ്ട ബാറ്ററി ആയുസ്സ് ഉണ്ട്.

മറ്റ് പ്രത്യേകതകള്‍

മെര്‍ക്കുറി mTab 7 അഡോബ് ഫ്ലാഷ് 11.1 പിന്താങ്ങും.മാത്രമല്ല സംഗീത പ്രേമികള്‍ക്ക് വേണ്ടി ഫുള്‍ HD സ്പീക്കര്‍ സംവിധാനവുമുണ്ട് ഇതില്‍.

വിലയും ലഭ്യതയും

ഇന്ത്യന്‍ വിപണിയില്‍ ഒരു വര്‍ഷത്തെ വാറന്റിയോടൊപ്പം 6,499 രുപയ്ക്കാണ് ഈ ടാബ്ലെറ്റ് ലഭ്യമാകുന്നത്.


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X