സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ എയര്‍പോര്‍ട്ടായി കൊച്ചി മാറി...!

Written By:

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ എയര്‍പോര്‍ട്ട് എന്ന വിശേഷണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അര്‍ഹത നേടി.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഊര്‍ജസംരക്ഷണത്തില്‍ നാഴികക്കല്ലാകുന്ന ഈ നേട്ടം തീര്‍ച്ചയായും കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ഈ മികച്ച നേട്ടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

മികച്ച ടെക്ക് ബ്രാന്‍ഡുകളുടെ "വ്യാജ പതിപ്പുകള്‍" ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

12മെഗാവാട്ട് പവര്‍ പ്രദാനം ചെയ്യുന്ന സൗരോര്‍ജ പ്ലാന്റാണ് എയര്‍പോര്‍ട്ട് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത്.

 

2

46,150 സോളാര്‍ പാനലുകളാണ് 45 ഏക്കര്‍ സ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നത്.

 

3

എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ 50,000 മുതല്‍ 60,000 വരെ യൂണിറ്റുകള്‍ ഇലക്ട്രിസിറ്റിയാണ് ഈ സൗരോര്‍ജ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്നത്.

 

4

എയര്‍പോര്‍ട്ടിലെ ആഗമന ടെര്‍മിനല്‍ ബ്ലോക്കിന്റെ ടെറസ്സില്‍ 100 കെഡബ്ലിയുപി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് മാര്‍ച്ച് 2013-ലാണ് സിയാല്‍ സൗരോര്‍ജ മേഖലയിലേക്ക് കടക്കുന്നത്.

 

5

കൊല്‍ക്കത്ത ആസ്ഥാനമായ വിക്രം സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്.

 

6

അഞ്ച് 20കെഡബ്ലിയു ശേഷിയുളള 400 പോളിക്രിസ്റ്റലൈന്‍ മോഡ്യൂളുകളാണ് ഈ പ്ലാന്റില്‍ സ്ഥാപിച്ചിരുന്നത്.

 

7

തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ 33 30കെഡബ്ലിയു ശേഷിയുളള 4000 മോണോക്രിസ്റ്റലൈന്‍ മോഡ്യൂളുകള്‍ എയര്‍പോര്‍ട്ട് പരിസരത്ത് സ്ഥാപിക്കുന്നത്.

 

8

എംവീ ഫോട്ടോവോള്‍ട്ടായിക്ക് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പ്ലാന്‍ നിര്‍മിച്ചത്.

 

9

റിമോട്ട് ആയി മോണിറ്റര്‍ ചെയ്യാവുന്ന സ്‌കാഡാ സിസ്റ്റം കൊണ്ട് ഈ രണ്ട് പ്ലാന്റുകളും സജ്ജമാണ്.

 

10

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ സൗരോര്‍ജ പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Kochi airport becomes world’s first to operate on solar power.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot