അ‌യൽക്കാർക്ക് 5ജി കിട്ടിയപ്പോൾ കൊതിയോടെ കാത്തിരുന്നു, ഒടുവിൽ കേരളത്തോടു കനിഞ്ഞത് ജിയോ

|

കേരളത്തിൽ ഇന്ന് മുതൽ 5ജി(5G ) സേവനം ആരംഭിക്കുമ്പോൾ ​അ‌വസാനിക്കുന്നത് മാസങ്ങൾ നീണ്ട കാത്തിരിപ്പ്. കൊച്ചിയിൽ ജിയോ ട്രൂ 5ജി സേവനം ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ​വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ​ലൈനിലൂടെ ഔദ്യോഗികമായി നിർവഹിക്കും. കൊച്ചി നഗരസഭ പരിധിയിൽ തിരഞ്ഞെടുത്ത ചില ഇടങ്ങളിൽ ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലകളിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും.

അ‌തിവേഗ ഇന്റർനെറ്റിന്റെ പുതിയ പാത

അ‌തിവേഗ ഇന്റർനെറ്റിന്റെ പുതിയ പാതയിലേക്കാണ് കേരളവും കടക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വൈകുന്നേരം മുതല്‍ സേവനം ലഭ്യമാകുമെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ രാജ്യം മുഴുവനായും 5ജി സേവനങ്ങൾ എത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്. തിരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന കുറച്ച് ദിവസത്തേക്ക് ട്രയൽ റണ്ണായി ആകും 5ജി ലഭിക്കുക. അതിന് ശേഷം തിരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5ജി എത്തും.

ഗ്രാമങ്ങളുടെ ജീവനാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഗ്രാമങ്ങളുടെ ജീവനാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

റിലയൻസ് ജിയോയും എയർടെലും

രാജ്യത്ത് നിലവിൽ രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികൾ മാത്രമാണ് 5ജി സർവീസ് ആരംഭിച്ചിട്ടുള്ളത്. റിലയൻസ് ജിയോയും എയർടെലും. ഇവരിൽ ആദ്യം രാജ്യത്ത് 5ജി പുറത്തിറക്കുക ജിയോ ആണെന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാൽ ജിയോയെപ്പോലും അ‌മ്പരപ്പിച്ച് രാജ്യത്ത് 5ജി സേവനം ആരംഭിച്ച ഒക്ടോബർ 1 ന് തന്നെ 8 നഗരങ്ങളിൽ 5ജി പ്രഖ്യാപിച്ച് എയർടെൽ ഏവരെയും ഞെട്ടിച്ചിരുന്നു. പിന്നീട് കേരളത്തിൽ ആരാകും ആദ്യം 5ജി എത്തിക്കുക എന്നതായിരുന്നു മലയാളികളുടെ കാത്തിരിപ്പ്.

ആ കാത്തിരിപ്പിന് വിരാമമിട്ട്

ആ കാത്തിരിപ്പിന് വിരാമമിട്ട് ജിയോ ഒടുവിൽ കേരളത്തെ പരിഗണിച്ചിരിക്കുകയാണ്. ഇനി കൊച്ചിയും 5ജി നഗരങ്ങളുടെ പട്ടികയിൽ ഉണ്ടാകും. 4 ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. 5ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിംഗ്‌സിൽ മാറ്റം വരുത്തിയാൽ 5ജി ലഭിക്കും. സിം കാർഡിൽ മാറ്റം വരുത്തേണ്ടതില്ല. 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, റിലയന്‍സ് ജിയോ 5ജി വെല്‍ക്കം ഓഫര്‍ 2022 പ്രഖ്യാപിച്ചിരുന്നു.

ഞെട്ടൽ ആഹ്ലാദത്തിന് വഴിമാറും, ഇനി ​​വൈദ്യുതി 'സൗജന്യം'; 100% വരെ ക്യാഷ്ബാക്കുമായി പേടിഎംഞെട്ടൽ ആഹ്ലാദത്തിന് വഴിമാറും, ഇനി ​​വൈദ്യുതി 'സൗജന്യം'; 100% വരെ ക്യാഷ്ബാക്കുമായി പേടിഎം

 1ജിബിപിഎസ്

ഈ ഓഫറിന് കീഴില്‍, ജിയോ യോഗ്യരായ ഉപയോക്താക്കള്‍ക്ക് 1ജിബിപിഎസ് അണ്‍ലിമിറ്റഡ് ഡാറ്റ സ്പീഡ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ജിയോ 5ജി ലഭ്യമാകുന്ന നഗരങ്ങളില്‍ താമസിക്കുന്ന യോഗ്യമായ 5ജി ഫോണുകളുള്ള ആളുകള്‍ക്കാണ് ഓഫര്‍ ലഭ്യമാക്കിയിരുന്നത്. ​മൈ ജിയോ ആപ്പിൽ എത്തി പരിശോധിച്ചാൽ നിങ്ങള്‍ക്ക് വെല്‍ക്കം ഓഫര്‍ ക്ഷണം ഉണ്ടോയെന്ന് അ‌റിയാം. അത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ജിയോ 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും

സ്പീഡ് ടെസ്റ്റ്

കഴിഞ്ഞ ദിവസത്തെ ഒക്ലയുടെ സ്പീഡ് ടെസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 809.94 എംബിപിഎസ് വരെയാണ് ജിയോയും എയര്‍ടെലും നല്‍കുന്ന 5ജി ഡൗണ്‍ലോഡ് വേഗത. ജൂണ്‍ മുതല്‍ ഡല്‍ഹിയില്‍ ജിയോയുടെ വേഗത 600 എംബിപിഎസ് ( കൃത്യമായി പറഞ്ഞാല്‍ 598.58 എംബിപിഎസ്) വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. കൊല്‍ക്കത്ത, വാരാണസി, മുംബൈ എന്നിവിടങ്ങളില്‍ ജിയോ 5ജി ഡൗണ്‍ലോഡ് വേഗത യഥാക്രമം 482.02എംബിപിഎസ്, 485.22എംബിപിഎസ്, 515.38എംബിപിഎസ് എന്നിങ്ങനെയാണ്.

ബജറ്റ് വിപണിയിൽ രണ്ടും കൽപ്പിച്ച് Samsung; ഈ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചുബജറ്റ് വിപണിയിൽ രണ്ടും കൽപ്പിച്ച് Samsung; ഈ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു

പട്ടിക

5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തുന്നത്. കേരളത്തിൽ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

അധികം വൈകാതെ

ഇതിന്‍റെ ഭാഗമായാണ് കേരളത്തിലും 5 ജി സേവനത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിലാണ് സേവനമെങ്കിലും അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും 5 ജി എത്തും. കേരളത്തിന്റെ അ‌യൽ സംസ്ഥാനങ്ങളിൽ ചെ​ന്നൈ, ബംഗളുരു, ​ഹൈദരാബാദ് എന്നിവിടങ്ങളിൽ മുൻപ് തന്നെ 5ജി സേവനങ്ങൾ എത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഒടുവിലായാണ് കേരളത്തിൽ 5ജി എത്തുന്നത്.

പേടിക്കാതെ കടന്നുവരൂ, നിരക്കു കുറച്ച് നിരത്തിവച്ചിരിക്കുകയാണ്! 200 രൂപയിൽ താഴെയുള്ള 6 ബിഎസ്എൻഎൽ പ്ലാനുകൾ...പേടിക്കാതെ കടന്നുവരൂ, നിരക്കു കുറച്ച് നിരത്തിവച്ചിരിക്കുകയാണ്! 200 രൂപയിൽ താഴെയുള്ള 6 ബിഎസ്എൻഎൽ പ്ലാനുകൾ...

Best Mobiles in India

English summary
Kerala is also entering the new path of high-speed internet. It is reported that 5G service will be available in Kochi Corporation limits as of this evening. Select people in select areas will get 5G on a trial basis for the next few days. After that, 5G will reach more people in more selected places.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X