കൊച്ചിയില്‍ സൗജന്യ വൈഫൈ ഏപ്രില്‍ ഒന്ന് മുതല്‍ എത്തും....!

Written By:

ബാംഗ്ലൂര്‍ മോഡലില്‍ വൈഫൈ നഗരമാകാന്‍ ഒരുങ്ങി കൊച്ചിയും. നഗരത്തിലെ തെരഞ്ഞെടുത്ത 10 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനാണ് കൊച്ചി നഗരസഭ തീരുമാനിച്ചിരിക്കുന്നത്. വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെ മുഖം മിനുക്കുന്ന പദ്ധതിയാണ് കൊച്ചി കോപ്പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, മറൈന്‍ഡ്രൈവ്, വൈറ്റില ഹബ് തുടങ്ങി പ്രധാനപ്പെട്ട 10 സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വൈഫൈ സൗകര്യം ലഭ്യമാക്കുന്നത്. സുരക്ഷാമാനദണ്ഡമനുസരിച്ച് മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ യൂസര്‍നെയിമും പാസ് വേഡും കിട്ടും. ആദ്യത്തെ ഒരു മാസം 15 മിനിറ്റ് സൗജന്യമായും തുടര്‍ന്ന് താരിഫ് അനുസരിച്ചുള്ള തുകയ്ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാം, ഇതിനായി ബിഎസ്എന്‍എല്ലിന്റെ നിലവിലെ താരിഫിനേക്കാള്‍ 30 ശതമാനം കുറവ് തുക മതി.

കൊച്ചിയില്‍ സൗജന്യ വൈഫൈ ഏപ്രില്‍ ഒന്ന് മുതല്‍ എത്തും....!

പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നത് കൊച്ചി കോര്‍പ്പറേഷനാണ്. പദ്ധതി വിജയമെന്ന് കണ്ടാല്‍ സൗജന്യ ഉപയോഗം കൂടുതല്‍ കാലത്തേക്ക് നീട്ടാനും ജില്ല മുഴുവന്‍ വൈഫൈ സംവിധാനം ഒരുക്കാനുമാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

Read more about:
English summary
Kochi will be Free WiFi zone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot