ഫിലിം നിര്‍മാണരംഗത്തെ ഭീമരായിരുന്ന കൊഡാക് സ്മാര്‍ട്ട്‌ഫോണുമായി എത്തും....!

Written By:

ക്യാമറ, ഫിലിം നിര്‍മാണരംഗത്തെ ഭീമരായിരുന്ന കൊഡാക് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കും. 4ജി ഹാന്‍ഡ്‌സെറ്റിനൊപ്പം ടാബ്‌ലെറ്റും കമ്പനി വിപണിയിലെത്തിക്കും. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കമ്പനി കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൊഡാക് സ്മാര്‍ട്ട്‌ഫോണുമായി എത്തും....!

ഇവിടെനിന്ന് തിരിച്ചെത്തിയാണ് ക്യാമറ മൊബൈല്‍ രംഗത്തേക്കിറങ്ങുന്നത്. മൊബൈല്‍ കമ്പനിയായ ബുള്ളിറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് കൊഡാകിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം. ജനുവരിയില്‍ ലാസ് വേഗാസില്‍ നടക്കുന്ന സിഇഎസ് 2015ലാണ് 'ബെസ്റ്റ് ഇന്‍ ക്ലാസ് ഇമേജ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഫീച്ചേഴ്‌സ്' എന്ന സവിശേഷതകളുമായി കമ്പനി ഫോണുകള്‍ അവതരിപ്പിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവെയ്ക്കാനും പ്രിന്റ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഈ സ്മാര്‍ട്‌ഫോണില്‍ കൂടുതല്‍ ഉണ്ടാകുന്നതാണ്.

Read more about:
English summary
Kodak to introduce its first smartphone at CES.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot