Home
News

ഇനിമുതൽ വീട്ടിൽ കറന്റ് പോയാൽ ഇലക്ട്രയെ അറിയിച്ചാൽ മതി; പരിഹാരം ഉടൻ

ഉപഭോക്താക്കൾക്കായി പുതിയ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സേവനം ആരംഭിച്ച് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി). ഇലക്ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ടിന്റെ സേവനം ആണ് കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പരാതികൾ ബോധ്യപ്പെടുത്താം എന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വാതിൽപ്പടി സേവനങ്ങൾക്കും ഇലക്ട്രയുടെ സഹായം തേടമെന്നും കെഎസ്ഇബി അറിയിച്ചു.

9496001912 എന്നതാണ് ഇലക്ട്ര ചാറ്റ്ബോട്ടിന്റെ വാട്സ്ആപ്പ് നമ്പര്‍. കെഎസ്ഇബിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം ഇവർ പുറത്ത് വിട്ടത്. ഇതിന് പുറമെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും ഉപഭോക്താക്കൾക്ക് വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കവുന്നത്. കെഎസ്ഇബി ഇ മെയിൽ വഴിയും പരാതികൾ നൽകാം. [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ഇനിമുതൽ വീട്ടിൽ കറന്റ് പോയാൽ ഇലക്ട്രയെ അറിയിച്ചാൽ മതി; പരിഹാരം ഉടൻ

നേരത്തെ വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാൻ ഭൂരിഭാ​ഗം ആളുകളും അടുത്തുള്ള കെഎസ്ഇബി ഓഫീസിനെ ആശ്രയിക്കുകയായിരുന്നു പതിവ്. എന്നാൽ ഇവിടങ്ങളിൽ ഫോൺ എടുക്കാറില്ലെന്നും മറ്റും വ്യാപക പരാതികൾ നിലനിന്നിരുന്നു. പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരം ആയിരിക്കുകയാണ്. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് ഉടനടി തന്നെ ചാറ്റ്ബോട്ടിന്റെ പക്കൽ നിന്ന് മറുപടി എത്തുന്നതായിരിക്കും. കേരളത്തിലുടനീളം ഈ ചാറ്റ്ബോട്ടിന്റെ സർവ്വീസ് ലഭിക്കുന്നതായിരിക്കും.

ട്രാൻസ്ഫോർമറുകളുടെ തകരാർ, വൈദ്യുതി നഷ്ടപ്പെടുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്നം, വൈദ്യുതി ബില്ലിന്റെ പ്രശ്നങ്ങൾ, ഇലക്ട്രിക് പോസ്റ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൈദ്യുതി മോഷണം, തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഇതിലൂടെ പരാതി അറിയിക്കാവുന്നതാണ്. അടുത്തിടെ വൈദ്യുതി ബില്ലിന്റെ പേരിൽ നിരവധി പരാതികൾ ഉപഭോക്താക്കളിൽ നിന്ന് ഉയർന്നിരുന്നു. നിരവധി പേര് ഇക്കാര്യം സോഷ്യൽ മീഡിയകളിലും പങ്കുവെച്ചിരുന്നു.

ഇനിമുതൽ വീട്ടിൽ കറന്റ് പോയാൽ ഇലക്ട്രയെ അറിയിച്ചാൽ മതി; പരിഹാരം ഉടൻ

ഇക്കാര്യങ്ങളിൽ ഇനി മുതൽ വ്യക്തമായ ഉത്തരം ഇലക്ട്രയുടെ പക്കൽ നിന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം എഐയിലൂടെ നിർമ്മിച്ച ഒരു സ്ത്രീയുടെ രൂപത്തൊടെയാണ് ഇലക്ട്രയെ പരിജയപ്പെടുത്തിയുള്ള എഫ്ബി പോസ്റ്റിൽ കെഎസ്ഇബി ചേർത്തിരിക്കുന്നത്. ഇതൊടെ നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. ഇതിൽ നിരവധി പേരും ഇലക്ട്രയുടെ രൂപത്തെ വർണ്ണിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സെറ്റ്സാരിയും ബ്ലൗസും ധരിച്ച് കെഎസ്ഇബിയുടെ ടാ​ഗും ധരിച്ച് മലയാളി രൂപത്തിലാണ് ഇലക്ട്രയെ കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്.

അതേ സമയം പുതിയ വൈദ്യുതി കണക്ഷനുകൾ ലഭിക്കാനായി രണ്ട് രേഖകൾ മാത്രം മതിയെന്ന് കെഎസ്ഇബി അടുത്തിടെ അറിയിച്ചു. വൈദ്യുതിക്കായുള്ള അപേക്ഷയോടൊപ്പം ആയിരിക്കണം ഈ രേഖകൾ സമർപ്പിക്കേണ്ടത്. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ. രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയും ആയിരിക്കണം. കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി / പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ എന്നിവയെല്ലാം തിരിച്ചറിയൽ രേഖയായി സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റും ഇതിനായി ഉപയോ​ഗിക്കാൻ സാധിക്കുന്നതാണെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

അതേ സമയം സ്ഥലത്തിന് മേലെയുള്ള അപേക്ഷകന്റെ അവകാശം തെളിയിക്കാനായി ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയാണ് ആവിശ്യമായി വരുന്നത്. ഇത് ഏതെങ്കിലും ​ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യേണ്ടതും ഉണ്ട്. ഇക്കാര്യങ്ങൾ മാത്രം മതിയാകും പുതിയ നിയമം അനുസരിച്ച് പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ.

More from GizBot

Best Mobiles in India

English summary
The Electra chatbot WhatsApp number is 9496001912. They released this through KSEB's Udyogika Facebook page. Apart from this, consumers can call the KSEB section office and the 24-hour toll-free customer care number 1912 to report their electricity-related complaints.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X