Home
News

ജ്യോത്സ്യന്റെ അടുത്തേക്ക് ഓടണ്ട; ഭാവിയും ദോഷങ്ങളും ഇനി 'കുണ്ഡലി' എഐ പറഞ്ഞുതരും!

അടുത്തിടെ ടെക്നോളജി ലോകത്ത് നടന്ന ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേത്. പിന്നാലെ എഐ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന പല ചാറ്റ് ബോട്ടുകളും പുറത്തിറങ്ങി. ചാറ്റ് ജിപിറ്റി ആയിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയത്. ഇന്ന് പല കാര്യങ്ങൾക്കായി എഐ ചാറ്റ് ബോട്ടുകൾ ഉപയോ​ഗിക്കാവുന്നതാണ്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ കോഡിംഗിൽ സഹായിക്കാനും വിദ്യാർത്ഥികളെ പ്രൊജക്ടുകൾക്ക് സഹായിക്കാനും ഒക്കെ പ്രവർത്തിക്കുന്ന എഐ ചാറ്റ്ബോട്ടുകളെ നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചത് മറ്റൊരു ചാറ്റ് ബോട്ടാണ്. കുണ്ഡലി ജിപിറ്റി എന്ന ഈ ചാറ്റ്ബോട്ട് ജാതകം നോക്കി ജ്യോതിഷം പറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂറത്ത് എൻഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ രാജ് സുതാരിയ ആണ് ഈ ബോട്ട് വികസിപ്പിച്ചത്.

ഭാവിയും ദോഷങ്ങളും ഇനി 'കുണ്ഡലി' എഐ പറഞ്ഞുതരും!

ഇതിന് പുറമെ ജ്യോതിഷ വായനകൾക്കും ഈ ചാറ്റ്ബോട്ട് ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഭാവിയും നെ​ഗറ്റീവ് സ്വാധീനങ്ങളും ഈ ചാറ്റ്ബോട്ട് പറഞ്ഞുതരും എന്നാണ് ഇതിന്റെ ഉടമസ്തർ അവകാശപ്പെടുന്നത്. നിങ്ങളുടെ ഗ്രഹനിലയെ അടിസ്ഥാനമാക്കി ആരോഗ്യപരമായ ആശങ്കകളെക്കുറിച്ചും സാമ്പത്തിക മാർഗനിർദേശങ്ങളെക്കുറിച്ചും ഇതിൽ നിന്ന് അറിയാൻ സാധിക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. സാധാരണ ജ്യോതിഷി ചെയ്യുന്നതെല്ലാം ഈ ചാറ്റ്ബോട്ടിന് കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു.

'നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ അവ എങ്ങനെയായിത്തീരും എന്ന് അറിയാൻ ആ​ഗ്രഹം ഉണ്ടെങ്കിൽ കുണ്ഡലി ജിപിറ്റിയെ സമീപിക്കാം. ദാമ്പത്യ പ്രശ്നങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം ഉണ്ട്. നിങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കാനും എല്ലാം ഭം​ഗിയായി തീരാനുള്ളതിനായി പരിഹാരങ്ങളും ഈ ചാറ്റ്ബോട്ട് നൽകുന്നതാണ്.' കുണ്ഡലി ജിപിറ്റിയെക്കുറിച്ച് കമ്പനി പുറത്തിറക്കിയ വിവരണത്തിൽ പറയുന്നു. എന്നിരുന്നാലും ഇത് ഒരു പരീക്ഷണാത്മക ഉപകരണമാണെന്നും വാണിജ്യപരമായ ഉപയോഗത്തിന് വേണ്ടിയുള്ളതല്ലെന്നും കമ്പനി പറയുന്നു.

ഭാവിയും ദോഷങ്ങളും ഇനി 'കുണ്ഡലി' എഐ പറഞ്ഞുതരും!

എങ്ങനെയാണ് കുണ്ഡലി ജിപിറ്റി ഉപയോ​ഗിക്കുന്നത് എന്ന് നോക്കാം. ഇതിനായി കുണ്ഡലി ജിപിറ്റിയുടെ വെബ്സൈറ്റായ kundligpt.com/ എന്ന ലിങ്കിൽ പ്രവേശിക്കുക. ഇതിന് ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഭാഷ ഇവിടെ നിന്ന് തിരഞ്ഞെടുക്കാം. നിലവിൽ ഇവരുടെ ചാറ്റ്ബോട്ടിൽ ഇം​ഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഉൾപ്പെടെ 12 ഭാഷകൾ പ്രവർത്തിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ പേര്, ജനന തിയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന സ്ഥലത്ത് പൂരിപ്പിച്ച് നൽകുക.

നിങ്ങളുടെ ലൊക്കേഷൻ ആക്സസ് കൂടി ലഭിച്ചാൽ കൂടുതൽ മികച്ച പ്രവചനം സാധ്യമാകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിന് ശേഷം സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ജ്യോതിഷ വായനകൾ ആരംഭിക്കാവുന്നതാണ്. നിങ്ങൾ അറിയേണ്ട് കാര്യങ്ങൾ ബോട്ടിനോട് ചോദിക്കാവുന്നതാണ്. ഇതനുസരിച്ചുള്ള ഉത്തരം ലഭിക്കും നിങ്ങളുടെ പഠനം, പ്രണയ ജീവിതം, ജീവിതത്തിന്റെ മറ്റ് വശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നവും ബോട്ടിനോട് ചോദിക്കാവുന്നതാണ്.

നിലവിൽ ഈ ബോട്ടിന്റെ സേവനം എല്ലാവർക്കും ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഹെവി ട്രാഫിക് മൂലം ചിലപ്പോൾ ബോട്ടുമായുള്ള ബന്ധം സു​ഗമമായി ലഭിക്കില്ല എന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം യൂട്യൂബ്, ലിങ്ക്ഡ് ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സഹായം എഐ ചാറ്റ്ബോട്ടിന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആപ്പിൾ സ്വന്തമായി എഐ ടൂൾ നിർമ്മിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ആപ്പിൾ ജിപിടി എന്ന് പേരിലായിരിക്കും ആപ്പിളിന്റെ എഐ ചാറ്റ്ബോട്ട് അറിയപ്പെടുക. ഗൂഗിളിന്റെ ബാർഡ്, മൈക്രോസോഫ്റ്റിന്റെ ബിംഗ്, ചാറ്റ്ജിപിടി എന്നിവക്ക് ഒരു വെല്ലുവിളി എന്ന തരത്തിലായിരിക്കും ആപ്പിൾ തങ്ങളുടെ ചാറ്റ്ബോട്ട് നിർമ്മിക്കുന്നത്. 2024ൽ ആപ്പിളിന്റെ എഐ സേവനം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേധാവി ക്രെയ്ഗ് ഫെഡറിഗ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അതിനിടെ ചാറ്റ്ജിപിറ്റിയുടെ ആപ്പ് വേർഷൻ പുറത്തുവിട്ടിരുന്നു. ആൻഡ്രോയിഡ് പതിപ്പ് 6ന് മുകളിലുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇന്റർനെറ്റ് ഇല്ലെങ്കിലും പഴയ ചാറ്റുകൾ ആക്‌സസ് ചെയ്യാം എന്നതാണ് ചാറ്റ്ജിപിടി മൊബൈൽ ആപ്പിന്റെ പ്രത്യേകതകളിലൊന്ന്. യുഎസ്, ഇന്ത്യ, ബ്രസീൽ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ആപ്പിന്റെ സൗകര്യം ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Its owners claim that this chatbot will tell you about the future and negative influences in your life. They add that, based on your planetary position, you can learn about health concerns and financial guidance from this. They also claim that this chatbot can do everything that a normal astrologer does.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X