ലേഡിഗാഗ പാടുന്നു, ആകാശത്തിലെ താരകങ്ങള്‍ക്കൊപ്പം!!!

Posted By:

പാട്ടുകാെണ്ടും പ്രവൃത്തികൊണ്ടും (കു)പ്രശസ്തയാണ് പോപ് ഗായികയായ ലേഡി ഗാഗ. സ്‌റ്റേജ്‌ഷോകളില്‍ വ്യത്യസ്തമായ വസ്ത്രധാരണ രീതികളും പെരുമാറ്റവും കൊണ്ട് ഏറെ വിമര്‍ശനങ്ങളും ഇവര്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു അവിശ്വസനീയമായ വാര്‍ത്തയാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. 2015-ല്‍ ബഹിരാകാശത്തു വച്ച് താന്‍ പാട്ടുപാടുന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2015-മുതല്‍ ബഹിരാകാശത്തേക്ക് കൊമേഴ്‌സ്യല്‍ ട്രിപ് നടത്തുമെന്ന് അറിയിച്ചിരിക്കുന്ന വെര്‍ജിന്‍ അറ്റ്‌ലാന്റിക്‌സിന്റെ ബഹിരാകാശ വാഹനത്തില്‍ ആദ്യയാത്രയ്ക്കുള്ള ടിക്കറ്റ് ലഡിഗാഗ നേരത്തെ തന്നെ ബുക്‌ചെയ്തിട്ടുണ്ട്.

ലേഡിഗാഗ പാടുന്നു, ആകാശത്തിലെ താരകങ്ങള്‍ക്കൊപ്പം!!!

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സംഭവം സത്യമായാല്‍ ബഹിരാകാശത്തുവച്ച് പാട്ടുപാടുന്ന ആദ്യ കലാകാരിയായിരിക്കും ഇവര്‍. 2015-ല്‍ ന്യൂ മെക്‌സിക്കോയില്‍ നടക്കുന്ന 'സീറോ G കോളനി ഹൈടെക് മ്യൂസിക്കല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചായിരിക്കും ഇവരുടെ സംഗീത പരിപാടി നടക്കുക.

എന്നാല്‍ ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തു വച്ചു പാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്യമെന്തായാലും യാത്രയ്ക്ക് മുമ്പായി ലേഡിഗാഗ ഏകദേശം ഒരുമാസത്തെ പരിശീലനം നടത്തുമെന്നാണ് കേള്‍ക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അതേസമയം ബെയോണ്‍സ്, ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയ ഗായകരും ഇതേ വാഹനത്തില്‍ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് ബുക് ചെയ്തിട്ടുണ്ട്. ഇവരും ഗാഗയ്‌ക്കൊപ്പം ചേരുമോ എന്നാണ് ഇനി അറിയാനുള്ളത്.

ലേഡിഗാഗയ്ക്കു മുമ്പും ബഹിരാകാശത്തു വച്ച് ഒരാള്‍ പാടിയിട്ടുണ്ട്. ബഹിരാകാശ യാത്രികനായ ക്രിസ് ഹാഡ്ഫീല്‍ഡ് ആണ് ഇത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot