ബില്‍ ക്ലിന്റണ്‍ ഉപയോഗിച്ച ലാപ്‌ടോപിന് വില 36 ലക്ഷം

Posted By:

36 ലക്ഷം രൂപയ്ക്ക് ഒരു ലാപ്‌ടോപ്. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ... എന്നാല്‍ സത്യമാണ്. ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് ഇത്രയും വലിയ വിലയ്ക്ക് ലാപ്‌ടോപ് വിറ്റത്. എന്താണ് ഇതിന്റെ പ്രത്യേകത എന്നറിയണോ... യു.എസ്. പ്രസിഡന്റായിരുന്ന ബില്‍ക്ലിന്റണ്‍ ഉപയോഗിച്ച ലാപ്‌ടോപാണിത്. മാത്രമല്ല, പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ആദ്യമായി ഇമെയില്‍ സന്ദേശം അയച്ചതും ഈ ലാപ്‌ടോപ് ഉപയോഗിച്ചാണ്.

ബില്‍ ക്ലിന്റണ്‍ ഉപയോഗിച്ച ലാപ്‌ടോപിന് വില 36 ലക്ഷം

ചിത്രത്തിന് കടപ്പാട് AFP

കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് 60,667 ഡോളറിന് ലാപ്‌ടോപ് വിറ്റുപോയത്. 1998-ലാണ തോഷിബയുടെ സാറ്റലൈറ്റ് സീരീസില്‍ പെട്ട ഈ ലാപ്‌ടോപ് ക്ലിന്റണ്‍ വാങ്ങുന്നത്. ഡിസ്‌കവറി എന്ന ബഹിരാകാശ വാഹനത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന ജോണ്‍ ഗ്ലെന്‍ എന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് ഈ ലാപ്‌ടോപില്‍ നിന്ന് ക്ലിന്റണ്‍ ആദ്യ ഇ മെയില്‍ അയച്ചത്.

വാസ്തവത്തില്‍ അന്നത്തെ വൈറ്റ് ഹൗസ് ഫിസിഷ്യനായിരുന്ന റോബര്‍ട് ഡാര്‍ലിംഗിന്റേതായിരുന്നു ഈ ലാപ്‌ടോപ്. എന്നാല്‍ ബഹിരാകാശ യാത്രകനായ ജോണ്‍ ഗ്ലെന്നിന് ക്ലിന്റണുമായി ആശയവിനമയം നടത്താന്‍ ആഗ്രഹമുണ്ടെന്ന് നാസ അറിയിച്ചതിനെ തുടര്‍ന്ന് ആ ആവശ്യത്തിനായി റോബര്‍ട് ഷാര്‍ലിംഗ് ലാപ്‌ടോപ് ക്ലിന്റണ് നല്‍കുകയായിരുന്നു.

ക്ലിന്റണ്‍, ജോണ്‍ ഗ്ലെന്നിന്റെ നാട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ജോണ്‍ ഗ്ലെന്‍ തന്റെ ആഗ്രഹം പ്രസിഡന്‍ിറനെ അറിയിച്ചത്. യാത്രയിലായതിനാല്‍ ലാപ്‌ടോപിനെ ആശ്രയിക്കുകയല്ലാതെ മറ്റു നിര്‍വാഹവും ക്ലിന്റനില്ലായിരുന്നു.

ആരാണ് ലാപ്‌ടോപ് സ്വന്തമാക്കിയതെന്ന് അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot