ലോകത്തിലെ ഏറ്റവും അപകടകാരികളായ ആറു വയറസുകളെ ഉള്‍ക്കൊള്ളിച്ച ലാപ്‌ടോപ്പ് വില്‍പ്പനയ്ക്ക്

|

ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടികള്‍ അവരുടെ ചരിത്രവും പില്‍ക്കാല സംഭവവികാസങ്ങളും ആസ്പദമാക്കിയിരിക്കും. ഇന്റർനെറ്റ് ആര്‍ട്ടിസ്റ്റായ ഗുവോ ഒ ഡോംഗ് നിര്‍മിച്ച ഓര്‍ഡിനറി ലാപ്‌ടോപ്പിനെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. സംഭവം ചില്ലറക്കാരനല്ല, ലോകത്തിലെ ഏറ്റവും അപകടകാരികളായ ആറു വയറസുകളെ ഉള്‍ക്കൊള്ളിച്ച ലാപ്‌ടോപ്പാണിത്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ ആറു വയറസുകളെ ഉള്‍ക്കൊള്ളിച്ച ലാപ്‌ടോപ്പ

 

വൈ-ഫൈയുമായുോ യു.എസ്.ബിയുമായോ ബന്ധിപ്പിക്കാതിരുന്നാല്‍ ഇവന്‍ തികച്ചും നിരുപദ്രവകാരിയാണ്. സാങ്കേതിക ലോകത്തെ ഭീഷണികളെ നേരിടുക എന്നതാണ് ഈ ലാപ്‌ടോപ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗുവോ ഒ ഡോംഗ് ദേശീയ മാധ്യമമായ ദി വെര്‍ജിനോടു പറഞ്ഞു. 'കംപ്യൂട്ടറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ബാധിക്കില്ല. എന്നിരുന്നാലും ഇത് ശരിയായ കാര്യമല്ലെന്ന് ഞങ്ങള്‍ക്കറിയാം'- ഗുവോ പറയുന്നു.

ഐ ലവ് യൂ വൈറസ്

ഐ ലവ് യൂ വൈറസ്

പ്രധാനമായും ആറു വയറസുകളാണ് ലാപ്‌ടോപ്പിലുള്ളത്. ഇ-മെയിലിലൂടെ ലൗ ലെറ്റര്‍ മാതൃകയില്‍ അയക്കുന്ന ഐ ലവ് യൂ വൈറസ്, ആശുപത്രികളിലും ഫാക്ടറികളിലും അട്ടിമറി സൃഷ്ടിക്കാന്‍ കഴിവുള്ള വാനക്രൈ വൈറസ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. വാനക്രൈ വൈറസിനെ നോര്‍ത്ത് കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പോലും ഭയപ്പെടുന്നതാണ്.

 വാനക്രൈ വൈറസ്

വാനക്രൈ വൈറസ്

ഡിജിറ്റല്‍ ആക്രമണത്തിലൂടെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വൈറസുകള്‍ക്കു കഴിയുമെന്നതിന് ഏറ്റവും വലിയ തെളിവാണ് വാനക്രൈ വൈറസുകളെന്ന് ഗുവോ പറയുന്നു. ലോകമാസകലം ഏകദേശം പത്തു ലക്ഷത്തോളം ഡോക്ടര്‍മാരുടെ അപ്പോയ്‌മെന്റുകള്‍ തകര്‍ത്ത് 100 മില്ല്യണ്‍ ഡോളറിനടുത്ത് നാശനഷ്ടം വരുത്തി വയ്ക്കാന്‍ വാനക്രൈക്കു കഴിഞ്ഞിട്ടുണ്ട്.

സാംസങ്
 

സാംസങ്

പൂര്‍ണമായും ഡിജിറ്റലായാണ് ഇതു ചെയ്തത്. നേരിട്ടുള്ള മനുഷ്യ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമായിവന്നിട്ടില്ല. അത്രയ്ക്കാണ് വാനക്രൈയുടെ ശക്തിയെന്നും ഗുവോ അഭിപ്രായപ്പെട്ടു. വാട്ടര്‍ ബില്‍, എസ്റ്റേറ്റ് വില്‍പ്പന, ആരോഗ്യമേഖല എന്നിവിടങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഈ വൈറസുകള്‍ക്കാകും.

ലാപ്ടോപ്പ് ലേലത്തിൽ

ലാപ്ടോപ്പ് ലേലത്തിൽ

സാംസങ് ലാപ്‌ടോപ്പിലാണ് ഈ ആറു വൈറസുകളെയും ഗുവോ ബന്ധിപ്പിച്ചിരിക്കുന്നത്. ഇത്രയ്ക്കും ശക്തനായ ഈ ലാപ്‌ടോപ്പിന് 95 ബില്ല്യണ്‍ ഡോളര്‍ വില വരുമെന്നാണ് വിലയിരുത്തല്‍. സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഡീപ് ഇന്‍സ്റ്റിന്‍ക്ട് ലാപ്‌ടോപ് പരിശോധന നടത്തിയിട്ടുണ്ട്. സ്വമേധയാ അപകടകാരിയല്ലെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ വിപണിയില്‍ വില കൂടുന്നതു പ്രതീക്ഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Most Read Articles
Best Mobiles in India

Read more about:
English summary
Some of the world’s greatest artworks are known for their elaborate backstory or complex history, but not many are actively dangerous to those who own them. ‘The Persistence of Chaos’ might be an exception. Created by internet artist Guo O Dong, this piece of art is an ordinary laptop filled with six of the world’s most dangerous pieces of malware. It’s perfectly safe — as long you don’t connect to your Wi-Fi or plug in a USB.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X